" മാർക്കോണി മത്തായി" യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ദുൽഖർ സൽമാൻ റിലീസ് ചെയ്തു.

" മാർക്കോണി മത്തായി" യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ദുൽഖർ സൽമാൻ തന്റെ ഓഫീഷ്യൽ ഫേസ്ബുക്ക് പേജിലുടെ റിലിസ് ചെയ്തു .

തമിഴ് നടൻ വിജയ് സേതുപതി ആദ്യമായി മലയാള സിനിമയിൽ അഭിനയിക്കുന്ന സിനിമയാണ് " മാർക്കോണി മത്തായി" . കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ജയറാമിനൊപ്പമാണ് വിജയ സേതുപതി മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്.  

ആത്മിയ ഈ ചിത്രത്തിൽ നായികയാവുന്നു. അജു വർഗ്ഗീസ് , ഹരീഷ് കണാരൻ , ഗ്രിഗറി , നെടുമുടി വേണു, സിദ്ധാർത്ഥ് ശിവ , സുധീർ കരമന, മാമുക്കോയ , കലാഭവൻ പ്രജോദ് , സുനിൽ സുഖദ , ശിവകുമാർ സോപാനം, ശ്രിന്റ എന്നിവരാണ് മറ്റ് താരങ്ങൾ. 

തിരക്കഥ സനിൽ കളത്തിലും, റെജീഷ് മിഥിലയും, ഛായാഗ്രഹണം സജൻ കളത്തിലും, ഗാനരചന ബി. കെ. ഹരി നാരായണും, അനിൽ പനച്ചൂരാനും , സംഗീതം  എം. ജയചന്ദ്രനും , എഡിറ്റിംഗ് ഷമീർ മുഹമ്മദും, കലാ സംവിധാനം സാലു കെ .ജോർജും, മേക്കപ്പ് രഞ്ജിത്ത് അമ്പാടിയും, വസ്ത്രാലങ്കാരം സമീറ സനീഷും , ശബ്ദ ലേഖനം അജിത്ത് എം. ജോർജ്ജും നിർവ്വഹിക്കുന്നു. ബാദുഷയാണ് പ്രൊഡക്ഷൻ കൺട്രോളർ. 

സത്യം സിനിമാസിന്റെ ബാനറിൽ എ. ജി. രാമചന്ദ്രൻ സിനിമ നിർമ്മിക്കുന്നു. 

" തോക്കിന് ചൂലിനോട് തോന്നിയ പ്രണയം" എന്ന തലവാചകത്തേടെ അവതരിപ്പിക്കുന്ന " മാർക്കോണി മത്തായി " എന്ന ചിത്രത്തിൽ ലോകത്തെ മുഴുവൻ സ്നേഹിക്കുന്ന , മറ്റുള്ളവരുടെ ജീവിതത്തിൽ സന്തോഷത്തിന്റെ പൂക്കൾ വിതറുന്ന മത്തായിയെന്ന സെക്യൂരിറ്റിയ്ക്ക് ഉണ്ടായ ഒരു പ്രശ്നം പരിഹരിക്കാൻ ലോകം ഒറ്റക്കെട്ടായി അണിനിരക്കു ബോൾ ഉണ്ടാകുന്ന മാറ്റങ്ങളാണ് ചിത്രത്തിൽ ദൃശ്യവൽകരിക്കുന്നത് .

മത്തായിയായി ജയറാമും , രക്ഷകരുടെ മുന്നിലായി വിജയ് സേതുപതിയും എത്തുന്നു . റേഡിയോ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രമായി എത്തുന്നുമുണ്ട്. 


സലിം പി. ചാക്കോ .

No comments:

Powered by Blogger.