മോഹൻലാൽ - പ്രിയദർശൻ ടീമിൽ നിന്നും ചരിത്ര സിനിമ " മരക്കാർ : അറബികടലിന്റെ സിംഹം.

മോഹൻലാലിനെ നായകനാക്കി  പ്രിയദർശൻ ഒരുക്കുന്ന ചരിത്ര സിനിമയാണ് " മരക്കാർ  : അറബികടലിന്റെ സിംഹം " .പ്രിയദർശനും, അനി ശശിയും ചേർന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. 

മോഹൻലാൽ കുഞ്ഞാലി മരക്കാർ നാലാമനായും, മഞ്ജു വാര്യർ സുബൈദയായും, മുകേഷ് സാമോറിനായും, സംവിധായകൻ ഫാസിൽ കുട്ടിയാലി മരക്കാറായും  വേഷമിടുന്നു. കുഞ്ഞാലി മരക്കാർ  നാലാമന്റെ ബാല്യകാലം അവതരിപ്പിക്കുന്നത് പ്രണവ് മോഹൻലാൽ ആണ്. 

അർജുൻ സർജ ,സുനിൽ ഷെട്ടി , പ്രഭു, സിദ്ദിഖ്, കല്യാണി പ്രിയദർശൻ , നെടുമുടി വേണു, രഞ്ജി പണിക്കർ , കെ.ബി. ഗണേഷ് കുമാർ, ഇന്നസെന്റ്, സന്തോഷ് കീഴാറ്റൂർ, ഹരീഷ് പേരാടി , അർജുൻ നന്ദകുമാർ, ബാബുരാജ്, അശോക് സെൽവൻ, നന്ദു , മാമുക്കോയ, ജി. സുരേഷ് കുമാർ, ഷിയാസ് കരിം, കൃഷ്ണപ്രസാദ്, കീർത്തി സുരേഷ്, ഹരീഷ് സിൽവ എന്നിവരും ഈ സിനിമയിൽ അഭിനയിക്കുന്നു. 

സംഗീതം റോണി റാഫേലും, ഛായാഗ്രഹണം തിരുവും, കലാസംവിധാനം സാബു സിറിളും  നിർവ്വഹിക്കുന്നു.  ആശിർവാദ് സിനിമാസ്, മൂൺ ഷോട്ട് എന്റെർടെയിൻമെന്റ് സ് , കോൺഫിഡന്റ് ഗ്രൂപ്പ് എന്നീ ബാനറുകളിൽ ആന്റണി പെരുമ്പാവൂർ , സന്തോഷ് ടി. കുരുവിള, റോയി സി.ജെ എന്നിവർ ചേർന്ന് ഈ സിനിമ നിർമ്മിക്കുന്നു. 100 കോടി രൂപയാണ് ബഡ്ജറ്റ്. ഹൈദ്രാബാദ് രാമോജി ഫിലിം സിറ്റിയിൽ സെറ്റ് ഇട്ടാണ് സിനിമ ഷൂട്ട് ചെയ്യുന്നത്. 


സലിം പി. ചാക്കോ 

No comments:

Powered by Blogger.