" മധുരരാജ ത്രിബിൾ സ്ട്രോംഗ് " .സൊല്ലതുതാൻ സെയ് വ , സെയ് വതുമട്ടും താൻ സൊല്ലുവാ ''

മെഗാസ്റ്റാർ മമ്മൂട്ടിയും സൂപ്പർ ഹിറ്റുകളുടെ സംവിധായകൻ വൈശാഖും ഒന്നിക്കുന്ന ചിത്രമാണ് " മധുരരാജ " .പുലിമുരുകന്റെ വൻ വിജയത്തിന് ശേഷം വൈശാഖ്, ഉദയ്കൃഷ്ണ, പീറ്റർ ഹെയ്ൻ കൂട്ട് കെട്ടിൽ നിന്നും ഒരു അടാർ  ഐറ്റമാണ് പിറവി എടുത്തിരിക്കുന്നത് .

രാജ ആയുള്ള മമ്മൂട്ടിയുടെ വരവ് തന്നെയാണ് ആരാധകരെ ആവേശത്തിലാഴ്ത്തുന്നത്. ഗംഭീര ഇൻട്രൊഡക്ഷൻ ആണ് രാജായ്ക്ക് നൽകിയിരിക്കുന്നത്. 

നാൽപത് വർഷങ്ങൾക്ക് മുമ്പ് അൾപാർപ്പില്ലാത്ത ഗ്രാമം ആയിരുന്നു പാമ്പൻ തുരുത്ത് . പാമ്പൻ തുരുത്തിൽ ആദ്യ കാലത്ത് താമസിച്ചിരുന്നവരുടെ പ്രശ്നങ്ങൾ നിരവധി ആയിരുന്നു. രൂക്ഷമായ കുടിവെള്ള ക്ഷാമവും , യാത്രാ സൗകര്യങ്ങൾ ഇല്ലാത്തതും അവരെ നന്നെ ബുദ്ധിമുട്ടിലാക്കിയിരുന്നു. ഇവിടെ പിന്നിട് വാഴ്ചക്കാരുണ്ടായി. അധികാരമെന്ന ആയുധം കൊണ്ട് നാട്ടുകാർക്ക് വീണ്ടും ദുരിതം വാരിക്കോരി നൽകിയ നാട്ടു പ്രമാണിമാർ. ഈ കാലത്തും അശക്തർക്ക് മേൽ വിജയ കൊടി പാറിക്കുന്ന തിൻമയുടെ ശക്തികളെ ഉന്മൂലനം ചെയ്യാൻ ഒരു അവതാരപിറവി ഉണ്ടായി അതാണ് " മധുരരാജ " .

ഗുണ്ടായിസം കാണിക്കാൻ ഇത്, നിന്റെ മധുരയല്ല എന്ന് പരിഹസിക്കുന്നവരോട് മധുര വരെ പോകണ്ട ഇവിടെ കേരളത്തിലെ എത് കൊച്ചു കുട്ടിയോട് ചോദിച്ചാലും പറഞ്ഞു തരും " രാജയും , രാജയുടെ പിള്ളേരും സ്ട്രോംഗ് ആണെന്ന് .ഡബിൾ സ്ട്രോംഗ് അല്ല ത്രിബിൾ സ്ട്രോംഗ് " എന്നാണ് രാജയുടെ മറുപടി.

പാമ്പൻ തുരുത്തിൽ സ്കുളിന്റെ അടുത്ത പ്രവർത്തിക്കുന്ന ബാർ പൂട്ടിക്കണം. അതിന് എതിരെ തടയിടാനുള്ള ശ്രമവും ,അതിനെ അനുകുലിക്കുന്ന  ചേരിയും പാമ്പൻ തുരുത്തിൽ സജീവമാകുന്നു.  

അണ്ണൻ ലേറ്റായി വന്നാലും ,ലേറ്റസ്റ്റ് ആയി വരും എന്ന് പറയാൻ അസിസ്ന്റ് ചിന്ന തുരുത്തിൽ എത്തുന്നു. 
ഫൈറ്റും, പ്രണയവും ഒക്കെ ചേരുന്നതാണ് പാമ്പിൻ തുരുത്തുക്കാരുടെ ജീവിതം .
 തെന്നിന്ത്യൻ മക്കൾ കഴകം പാർട്ടിയുടെ പ്രസിഡന്റും, സെക്രട്ടറിയും രാജാ ആണ്. കോമഡി കൗണ്ടറുകൾ നിരത്തിയാണ് രാജയുടെ വരവ്. ഒന്നാം പകുതിയിൽ കോമഡി എഴുത്ത്ഛൻ ഒറ്റയ്ക്ക് കൈകാര്യം ചെയ്യുന്നു. രാജയുടെ വരവോടെ ഹാസ്യത്തിന് പ്രാധാന്യം കൂടുന്നുണ്ട്.

പോക്കിരിരാജയെക്കാൾ മാസും ,ഹീറോയിസവും കൊമേഴ്സ്യൽ ചേരുവകളും ചേർത്ത ചിത്രം കൂടിയാണിത്.സംഭവബഹുലമായ നിരവധി മൂഹൂർത്തങ്ങളും, മികച്ച ആക്ഷൻ രംഗങ്ങളുമൊക്കെയായി ഒരു തികഞ്ഞ കോമഡി എന്റെർടെയിനർ കൂടിയാണ് ഈ സിനിമ. അന്യഭാഷ ചിത്രങ്ങളോട് കിടപിടിക്കത്തക്ക ഉയർന്ന സാങ്കേതിക മികവും ഈ ചിത്രത്തിനുണ്ട്. 

ബോളിവുഡിലെ സെക്സ്ക്യൂൻ സണ്ണി ലിയോൺ ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രവും ഇതാണ്. 

ഇന്ത്യയ്ക്ക് അകത്തും ,പുറത്ത്നിന്നുള്ള വിദഗദ്ധരാണ് വി. എഫ്. എക്സ് ഗ്രാഫിക്സ് ഒരുക്കുന്നത്. ആക്ഷനും, കോമഡിയും ,സസ്പെൻസും, ത്രില്ലും എല്ലാം ചേർന്ന മാസ് എന്റർടെയ്നറാണ്           " മധുരരാജ " .മമ്മുട്ടി - വൈശാഖ് - ഉദയ്കൃഷ്ണ ടീമിന്റെ സൂപ്പർ ഹിറ്റ് ചിത്രം " പോക്കിരിരാജ " യുടെ രണ്ടാം ഭാഗമല്ല  " മധുരരാജ " .


തമിഴ്താരം ജയ് പ്രധാന വേഷത്തിലും, ജഗപതി ബാബു വില്ലനായും അഭിനയിക്കുന്നു. ആർ.കെ. സുരേഷ്, കരാട്ടെ രാജ , അനുശ്രീ ,ഷംന  കാസിം, അന്നാ രേഷ്മരാജൻ ,സിദ്ദിഖ് ,സലിംകുമാർ, നെടുമുടി വേണു, വിജയരാഘവൻ, അജു വർഗ്ഗീസ്, കലാഭവൻ ഷാജോൺ , നരേൻ ,ബിജുക്കുട്ടൻ, എം. ആർ. ഗോപകുമാർ, കൈലാഷ് , വി.കെ. ബൈജു, രമേഷ് പിഷാരടി , ബാലചന്ദ്രൻ ചുള്ളിക്കാട്, ചരൺ രാജ് , ജി. സുരേഷ്കുമാർ,  ജോൺ കൈപ്പിള്ളി, മഹിമ നമ്പ്യാർ, തെസ്നി ഖാൻ , പ്രിയങ്ക, വിനയ പ്രസാദ്, പ്രശാന്ത് അലക്സാണ്ടർ ,പാർവ്വതി നമ്പ്യാർ എന്നിവർ ഈ സിനിമയിൽ അഭിനയിക്കുന്നു. 


ഛായാഗ്രഹണം ഷാജികുമാറും, സംഗീതവും, പശ്ചാത്തല സംഗീതവും ഗോപി സുന്ദറും, കല ജോസഫ് നെല്ലിക്കലും, മേക്കപ്പ് രഞ്ജിത്ത് അമ്പാടിയും, പ്രൊഡക്ഷൻ കൺട്രോളർ അരോമാ മോഹനും ,ഗാനങ്ങൾ ബി.കെ. ഹരി നാരായണനും, മുരുകൻ കാട്ടാക്കടയും, എഡിറ്റിംഗ് മഹേഷ് നാരായണനും, സുനിൽ എസ് പിള്ളയും നിർവ്വഹിക്കുന്നു. 

ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത് പീറ്റർ ഹെയ്നാണ്. കഥ, തിരക്കഥ, സംഭാഷണം ഉദയ് കൃഷ്ണയാണ് ഒരുക്കുന്നത്. നെൽസൺ ഐപ്പ് സിനിമാസിന്റെ ബാനറിൽ നെൽസൺ ഐപ്പ് നിർമ്മിക്കുന്ന " മധുരരാജ " യു.കെ. സിനിമാസാണ് തീയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത് .

ആവേശത്തിമിർപ്പോടെയാണ് പ്രക്ഷേകർ " മധുരരാജ " എറ്റെടുത്തിരിക്കുന്നത്. അനുകാലിക  രാഷ്ടീയ രംഗത്തെ പല വിഷയങ്ങളും ,സാമുഹ്യ വിഷയങ്ങളും സിനിമയിൽ ചർച്ചയാവുന്നുണ്ട്. 

മമ്മൂട്ടി രാജയായി തിളങ്ങി. അനുശ്രീ ,സലിം കുമാർ ,ജെയ് എന്നിവരുടെ അഭിനയം ശ്രദ്ധേയമായി. വൈശാഖിന്റെ സംവിധാനം മെച്ചപ്പെട്ടതായി . ഷാജികുമാറിന്റെ ക്യാമറ വർക്ക് നന്നായി. 

എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കുന്ന കോമഡി ,ആക്ഷൻ എൻറർടെയ്നർ ആണ് "മധുരരാജ " .

Rating: 3.5 / 5 .

സലിം പി. ചാക്കോ .

..........................:.................................

" മധുരരാജ " യ്ക്ക് ശേഷം  മൂന്നാം ഭാഗവും അനൗൺസ് ചെയ്തിരിക്കുന്നു ." മിനിസ്റ്റർ രാജ " എന്നാണ് സിനിമയുടെ പേര് .
............................................................

No comments:

Powered by Blogger.