" പുതിയ കളികളുമായ് പത്മ്നാഭന്റെ മണ്ണിലേക്ക് " ജയറാം - കണ്ണൻ താമരക്കുളത്തിന്റെ " പട്ടാഭിരാമൻ " IYER THE GREAT എന്ന സിനിമയുടെ ടൈറ്റിൽ ജയസൂര്യ ലോഞ്ച് ചെയ്തു.

അബാം മൂവിസിന്റെ ബാനറിൽ കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ  നടൻ ജയസുര്യ തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലിസ് ചെയ്തു.   " പട്ടാഭിരാമൻ " IYER  THE GREAT എന്നാണ് സിനിമയുടെ പേര്. ജയറാം ടൈറ്റിൽ റോളിൽ അഭിനയിക്കുന്ന ഈ ചിത്രം എബ്രഹാം മാത്യൂ നിർമ്മിക്കുന്നു .

" പുതിയ കളികളുമായ് പത്മനാഭന്റെ മണ്ണിലേക്ക് " എന്ന ടാഗ് ലൈനോടെയാണ് ടൈറ്റിൽ പുറത്ത് ഇറങ്ങിയിട്ടുള്ളത്.  സംസ്ഥാന സെക്രട്ടറിയേറ്റ് ആണ് പോസ്റ്ററിൽ കാണിച്ചിട്ടുള്ളത്. 

എം. ജയചന്ദ്രനാണ് സംഗീതം നിർവ്വഹിക്കുന്നത്. ദിനേഷ് പള്ളത്ത്‌ , രവിചന്ദ്രൻ , രഞ്ജിത്, കൈതപ്രം , മുരുകൻ കാട്ടാക്കട , ബാദുഷ , സുരേഷ് നിലമേൽ, ഹരി തിരുമല തുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ . 

ജയറാം  ഒഴിച്ചുള്ള താരങ്ങളുടെ നിർണ്ണയം പൂർത്തിയായിട്ടില്ലെന്ന് സംവിധായകൻ കണ്ണൻ താമരക്കുളം  സിനിമ പ്രേക്ഷക കൂട്ടായ്മ ഓൺലൈൻ ന്യൂസിനോട് പറഞ്ഞു .


സലിം പി. ചാക്കോ . 

No comments:

Powered by Blogger.