" ഹാപ്പി ക്രിസ്തുമസിന്റെ " ഓഡിയോ ലോഞ്ച് സംവിധായകൻ വിനയനും, നടൻ ധർമ്മജൻ ബോൾഗാട്ടിയും ചേർന്ന് നിർവ്വഹിച്ചു.

പ്രവാസികളായ മക്കൾ ഉള്ള മാതാപിതാക്കൾ അനുഭവിക്കുന്ന ഒറ്റപ്പെടലിന്റെ കഥയാണ് " ഹാപ്പി ക്രിസ്തുമസ്സ് " . ജോണി ആഡംസ് അണ് സിനിമ സംവിധാനം ചെയ്യുന്നത്. സെഞ്ച്വറി വിഷന്റെ ബാനറിൽ മമ്മി സെഞ്ച്വറിയാണ് സിനിമ നിർമ്മിക്കുന്നത്. 

സഫ്ടികം ജോർജ്ജ് ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജാഫർ ഇടുക്കി, നസീറലി കുഴിക്കാടൻ , നാസർ ലത്തിഫ് ,ഫൈസൽ ബേബി, നിഷാദ് കലിങ്കൽ, ബാബു, ബിജീഷ് ചേരാളി , ബിന്ദു രാമകൃഷ്ണൻ , സോണിയ ജോസഫ്, നിയുക്താ പ്രസാദ്, ദുർഗ്ഗാ , ഷെറിൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

രചന എം.സിയും , ഛായാഗൃഹണം ടി.എസ്. ബാബുവും , ഗാനരചന റോയി പുറമഠവും , സംഗീതം ഹരി വേണുഗോപാലും , വാർത്ത പ്രചരണം അയ്മനം സാജനും നിർവ്വഹിക്കുന്നു.

സലിം പി. ചാക്കോ .

No comments:

Powered by Blogger.