സിനിമയ്ക്ക് പത്ത് ശതമാനം നികുതി കുടി വർദ്ധിപ്പിക്കാനുള്ള തിരുമാനം സിനിമാ വ്യവസായത്തിന് തിരിച്ചടിയാകും : സിനിമ പ്രേക്ഷക കൂട്ടായ്മ .

സിനിമയ്ക്ക് പത്ത് ശതമാനം നികുതി കൂടി പുതിയ ബഡ്ജറ്റിൽ ഏപ്രിൽ ഒന്ന് മുതൽ നടപ്പാക്കുന്നതുമുലം സിനിമാരംഗത്ത് വൻ സാമ്പത്തിക പ്രതിസന്ധി സ്വഷ്ടിക്കുമെന്ന് സിനിമ പ്രേക്ഷക കൂട്ടായ്മ സംസ്ഥാന കൺവീനർ സലിം പി. ചാക്കോ പറഞ്ഞു. 

മഹാതാരങ്ങളും , ഫെഫ്ക ഭാരവാഹികളും മുഖ്യമന്ത്രിയെ കണ്ടപ്പോൾ നികുതി കുറയ്ക്കുന്നത്  പരിഗണിക്കാം എന്ന് പറഞ്ഞതായി ഇവർ തന്നെ  പത്രസമ്മേളനത്തിൽ തള്ളിയത് എല്ലാവരും ഓർക്കുന്നുണ്ടാവും . മുഖ്യമന്ത്രിയുടെ കൂടെ  ഫോട്ടോ എടുത്തത് മാത്രം മിച്ചം. 

അവധികാലമായത്തോടെ വമ്പൻ സിനിമകൾ റിലിസ് തുടങ്ങിയിരിക്കുകയാണ് . പത്ത് ശതമാനം നികുതി വർദ്ധനവ് സിനിമ പ്രേക്ഷകകർക്ക് താങ്ങാൻ പറ്റാത്തതാണ്. ഈക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ അടിയന്തര ഇടപെടൽ അനിവാര്യമാണ്.  

പതിനെട്ട്  ശതമാനം ജി. എസ്. ടിക്കൊപ്പം പത്ത് ശതമാനം കൂടി വന്നപ്പോൾ ഇരുപത്തിയെട്ട് ശതമാനം നികുതിയായി വർദ്ധിച്ചിരിക്കുകയാണ്. ടിക്കറ്റിന്റെ വില 25 രുപയോളം വർദ്ധിക്കും. 

യഥാർത്ഥത്തിൽ കേന്ദ്ര സർക്കാരിന്റെ ഏകീകൃത നികുതി വ്യവസ്ഥ എന്ന സങ്കൽപ്പത്തെ തന്നെ തകിടം മറച്ചിരിക്കുന്നു      ഇത് .രണ്ട് ടാക്സ് ഏർപ്പെടുത്തുകയാണ് ഇതിലൂടെ ചെയ്തിരിക്കുന്നത്. ഫലത്തിൽ പഴയ നിലയിലേക്ക് തിരിച്ചു പോയിരിക്കുന്നുവെന്ന് പറയാം. കേന്ദ്ര സർക്കാർ കുറച്ച നികുതിയാണ് സംസ്ഥാന സർക്കാർ തിരിച്ചു കൊണ്ടുവരുന്നത് .ഇതോടൊപ്പം പ്രളയത്തിന്റെ പേരിലുള്ള ഒരു ശതമാനം നികുതി കുടി ചേർന്നപ്പോൾ 29 ശതമാനമായി  ഉയർന്നു. 

സിനിമയുടെ നിലനിൽപ്പിന്റെ അടിസ്ഥാനശില കുടുംബങ്ങളാണ്. കുടുംബങ്ങൾ ഒരുമിച്ച് തിയേറ്ററിൽ എത്തുമ്പോഴാണ് സിനിമ വിജയിക്കുന്നത്. ഇന്നത്തെ നിലയ്ക്ക് ഒരു ചെറിയ കുടുംബത്തിനു പോലും ഒരു സിനിമ കാണണമെങ്കിൽ ആയിരത്തിലധികം രൂപ വേണ്ടി വരുന്നു. തുറന്ന് പറഞ്ഞാൽ സിനിമ വ്യവസായത്തിന് കിട്ടിയ ഇരുട്ടടിയാണിത്. 

എത് സർക്കാർ അധികാരത്തിൽ വന്നാലും കലയെയും, കലാപ്രവർത്തകരെയും സഹായിക്കുമെന്ന് ഉച്ചത്തിൽ പറയാറുണ്ടെങ്കിലും ,സിനിമാ വ്യവസായത്തെ സംബന്ധിച്ചടത്തോളം വാഗ്ദാനങ്ങളെക്കെ " ഏട്ടിലെ പശുക്കളായി മാത്രമാണ് അവശേഷിക്കുക " . 

യാഥാർത്ഥ്യബോധത്തോടെയുള്ള സമീപനം ഉണ്ടാവുകയും നികുതി ഇളവ് അനുവദിക്കുകയും  ചെയ്യാൻ സർക്കാർ തയ്യാറാകണമെന്ന് സലിം പി.ചാക്കോ ആവശ്യപ്പെട്ടു. 


No comments:

Powered by Blogger.