ദേവദാസ് നായകനാകുന്ന " കളിക്കൂട്ടുകാർ " മാർച്ച് എട്ടിന് റിലിസ് ചെയ്യും .

അതിശയൻ, ആനന്ദഭൈരവി എന്നീ ചിത്രങ്ങളിലൂടെ മികച്ച ബാലതാരമായി തിളങ്ങിയ ദേവദാസ് നായകനാകുന്ന ചിത്രമാണ് " കളിക്കൂട്ടുകാർ " . ദേവദാസിന്റെ പിതാവും പ്രമുഖ നടനുമായ രാമു കഥയും, തിരക്കഥയും, സംഭാഷണവും ഒരുക്കുന്ന ഈ ചിത്രം പി.കെ. ബാബുരാജ് സംവിധാനം ചെയ്യുന്നു. 

പത്തൊമ്പത് വയസ്സുള്ള ആറ് സുഹൃത്തുക്കളുടെ അതിജീവനത്തിന്റെയും, പോരാട്ടത്തിന്റെയും കഥയാണ് ഈ സിനിമ .ഒരുമിച്ച് കളിച്ചു വളർന്ന് എഞ്ചിനിയറിംഗ് വിദ്യാർത്ഥികളായി മുന്നേറുമ്പോൾ അവരുടെ ജീവിതത്തിലേക്ക് അപ്രതീക്ഷതമായി കടന്നു വരുന്ന ചില സംഭവങ്ങളിലൂടെയും , വ്യക്തികളിലൂടെയുമാണ് ഈ സിനിമ മുന്നോട്ട് പോകുന്നത്. 

ആനന്ദും ( ദേവദാസ്), അഞ്ജലിയും ( നിധി ) ആണ് ഈ ഗ്രൂപ്പിന്റെ പ്രധാനികൾ . ഇതൊരു ക്യാമ്പസ് മൂവിയല്ല. ആക്ഷനും, സസ്പെൻസുമുള്ള ഒരു കുടുംബചിത്രമാണിത് .

ആൽവിൻ , ജെൻസൺ ജോസ്, സ്നേഹ സുനോജ് , ഭാമ, സലിംകുമാർ, ജനാർദ്ദനൻ , കുഞ്ചൻ , ഇന്ദ്രൻസ്, രഞ്ജി പണിക്കർ , ബൈജു, ഷമ്മി തിലകൻ, രാമു, ശിവജി ഗുരുവായൂർ, വിവേക് ഗോപൻ, സുനിൽ സുഗദ, സുന്ദരപാണ്ഡ്യൻ , ബിന്ദു അനീഷ്, രജനി മുരളി , ഐറിൻ, ലക്ഷ്മി പ്രമോദ് എന്നിവർ ഈ സിനിമയിൽ അഭിനയിക്കുന്നു. 

ഛായാഗ്രഹണം പ്രദീപ് നായരും, എഡിറ്റിംഗ് അയൂബ് ഖാനും , പശ്ചാത്തല സംഗീതം ബിജിപാലും, സംഗീതം വിഷ്ണു മോഹൻ സിത്താരയും, വിനു തോമസും, ഗാനരചന റഫീഖ് അഹമ്മദും, കലാസംവിധാനം എം. ബാവയും , പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കരയും ,മേക്കപ്പ് സജി കൊരട്ടിയും , സംഘട്ടനം മാഫിയ ശശിയും നിർവ്വഹിക്കുന്നു.


സലിം പി. ചാക്കോ .

No comments:

Powered by Blogger.