" പത്മവ്യൂഹത്തിലെ അഭിമന്യു " മാർച്ച് എട്ടിന് റിലീസ് ചെയ്യും.


മഹാരാജാസ് കോളെജില്‍ കൊല്ലപ്പെട്ട എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ ജീവിതം ആസ്പദമാക്കി നിര്‍മ്മിച്ച സിനിമ പ്രദര്‍ശനത്തിനൊരുങ്ങുന്നു. പത്മവ്യൂഹത്തിലെ അഭിമന്യു എന്ന് പേരിട്ടിരിക്കുന്ന ചിത്രം മാർച്ച് എട്ടിന് തിയേറ്ററുകളിലെത്തും. 

മഹാരാജാസ് കോളെജില്‍ കൊല്ലപ്പെട്ട എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ ജീവിതമാണ് പത്മവ്യൂഹത്തിലെ അഭിമന്യു എന്ന സിനിമ പറയുന്നത്. കൊലപാതക രാഷ്ട്രീയത്തിനെതിരെയുള്ള ആഹ്വാനം കൂടിയാണ് ചിത്രം.

വാട്‌സ്ആപ്പ് കൂട്ടായ്മയായ ആര്‍എംസിസിയാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. വിനീഷ് ആരാധ്യയാണ് സിനിമയുടെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. അഭിമന്യുവിന്റെ ജന്മനാടായ വട്ടവടയിലും കോഴിക്കോട്ടും എറണാകുളത്തുമായാണ്  സിനിമയുടെ ചിത്രീകരണം നടന്നത്. ആകാശ് ആര്യനാണ് അഭിമന്യുവിനെ അവതരിപ്പിക്കുന്നത്. അഭിമന്യുവിന്റെ പിതാവായി ഇന്ദ്രന്‍സും മാതാവായി നാടക നടി ഷൈലജയും വേഷമിടുന്നു.. 
അന്തരിച്ച സിപിഐഎം നേതാവ് സൈമണ്‍ ബ്രിട്ടോയും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. 

No comments:

Powered by Blogger.