സീരിയൽ നടി " ഗായത്രി അരുൺ " നായികയാവുന്ന " ഓർമ്മ '' മാർച്ച് എട്ടിന് റിലിസ് ചെയ്യും. ജയക്യഷ്ണൻ നായകനാകുന്നു .സംവിധാനം സുരേഷ് തിരുവല്ല .

ജയക്യഷ്ണൻ, ഗായത്രി അരുൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുരേഷ് തിരുവല്ല സംവിധാനം ചെയ്യുന്ന ചിത്രമാണ് " ഓർമ്മ '' .
ക്വീൻ ഫെയിം സൂരജ് കുമാർ,           ഓഡ്രിമിറിയം  , ദിനേശ് പണിക്കർ , വി.കെ. ബൈജു, മഹേഷ് , ഷിബു ലബാൻ , സാബു തിരുവല്ല , സ്റ്റാൻലി മാത്യൂസ് ജോൺ, രാജേഷ് പുനലൂർ, ശിവ മുരളി , സുരേഷ് തിരുവല്ല , ജയ്സപ്പൻ മത്തായി, കെ. ജെ. വിനയൻ, രമേഷ് ഗോപാൽ, അപ്പിഹിപ്പി വിനോദ് , സതീഷ് കുറുപ്പ്‌ , ആൽഫി, കെ.പി. സുരേഷ്കുമാർ , മൻജിത്ത്, ശോഭാ മോഹൻ, അഞ്ജു നായർ, ആഷി മേരി, ഡയാന മറിയം, മണക്കാട് ലീല , ബീന സുനിൽ, അബിളി, ഐശ്വര്യ എന്നിവർ ഈ സിനിമയിൽ അഭിനയിക്കുന്നു. 

തിരക്കഥ, സംഭാഷണം ഡോ. രവി പർണ്ണശായും, ഛായാഗ്രഹണം പ്രതീഷ് നെന്മാറയും, എഡിറ്റിംഗ് കെ. ശ്രീനിവാസും, ഗാനരചന അജേഷ് ചന്ദ്രനും, അനുപമയും, സംഗീതം രാജിവ് ശിവയും , ബാബു കൃഷ്ണയും , പശ്ചാത്തല സംഗീതം റോണി റാഫേലും, കല റിഷിയും ,ചമയം ബൈജു ബാലരാമപുരവും നിർവ്വഹിക്കുന്നു. 

സൂരജ് ശ്രുതി സിനിമാസിന്റെ സാജൻ റോബർട്ട് നിർമ്മാണവും , എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ സ്റ്റാൻലി മാത്യൂസ് ജോണും ആണ്.  എം.ജി. ശ്രീകുമാർ ,സൂര്യഗായത്രി എന്നിവർ ഗാനങ്ങൾ ആലപിക്കുന്നു.

മഞ്ചാടിക്കുന്ന് ഒരു റിസോർട്ട് മാഫിയയ്ക്ക് പതിച്ച് നൽകാൻ സർക്കാർ തീരുമാനിച്ചപ്പോൾ ആ ഗ്രാമമാകെ അതിനെതിരെ വന്നു. അതിന് നേതൃത്വം നൽകിയത് സാമൂഹിക പ്രവർത്തകനും അദ്യാപകനുമായ ജയക്വഷ്ണനായിരുന്നു. കോടതി വിധി ഗ്രാമത്തിന് അനുകൂലമായി മാറി. മാഫിയകളുടെ ശത്രു ജയകൃഷ്ണനായി . തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് " ഓർമ്മ " പറയുന്നത്.


സലിം പി. ചാക്കോ.

No comments:

Powered by Blogger.