പ്രൊഡക്ഷൻ കൺട്രോളർ ഷഫീർ സേട്ടിന് സിനിമ മേഖലയുടെ പ്രണാമം .


പ്രശസ്ത നിർമ്മാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ  ഷഫീർ സേട്ട് (44)  അന്തരിച്ചു.  ഇന്ന് ( മാർച്ച് 26 ചൊവ്വ ) വെളുപ്പിന്  2 മണിക്ക് കൊടുങ്ങല്ലൂർ മോഡേൺ ഹോസ്പിറ്റലിൽവെച്ച് ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്.  ഖബറടക്കം ഇന്ന് വൈകീട്ട് 4.30 ന് കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു. 

നടൻമാരായ  മമ്മൂട്ടി, ദിലീപ്, ജോജു ജോർജ്,  വിജയരാഘവൻ ,ടി. ജി. രവി, ഇർഷാദ് , രാഹുൽ മാധവ്, ഷൈൻ ടോം ചാക്കോ, കൈലാഷ് , സാദിഖ്, അബു സലിം ,അജയഘോഷ്സംവിധായകരായ ജോഷി, ഷാഫി,സിദ്ദിഖ് , നാദിർഷ , കമൽ, ജനൂസ് മുഹമ്മദ്, പ്രിയനന്ദനൻ ,സിദ്ധാർത്ഥ് ഭരത്  പ്രൊഡക്ഷൻ കൺട്രോളറൻമാരായ ബാദുഷ , ഷാജി പട്ടിക്കര , അരോമ മോഹൻ , അനിൽ മാത്യു , നിസാർ മുഹമ്മദ് , സഞ്ജയ് പടിയൂർ, ഗിരീഷ് വൈക്കം, എക്സൻ പെടുത്താസ് , ജോസഫ് വാരാപ്പുഴ, ഗിരീഷ് കൊടുങ്ങല്ലൂർ , തിരക്കഥാകൃത്ത് ഉദയ് ക്യഷ്ണ , നിർമ്മാതാക്കളായ ആന്റോ ജോസഫ്, ഡേവിഡ് കാച്ചപ്പിള്ളി , ബി. രാകേഷ്, ആൽവിൻ ആന്റണി , ക്യാമറാമെൻമാരായ പി. സുകുമാർ  , ശ്യാംകുമാർ, വേണുഗോപാൽ, അജയ് ഡേവിഡ് കാച്ചപ്പിള്ളി ,പ്രൊഡക്ഷൻ എക്സിക്യൂട്ടിവ് പൗലോസ് പുറമറ്റം ഉൾപ്പടെയുള്ള സിനിമരംഗത്തെ പ്രമുഖരും, സാമൂഹിക ,സാംസ്കാരിക, രാഷ്ടിയ രംഗത്തെ പ്രമുഖരും വീട്ടിലും, പള്ളിയിലുമായി മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു. 

ഭാര്യ : ഐഷ  മക്കൾ : ദിയ ഖുർബാൻ, ദയാൻ ഖുർബാൻ.

ഇപ്പോള്‍ ചിത്രീകരണം നടന്നു വരുന്ന ജോഷി സംവിധാനം ചെയ്യുന്ന 'പൊറിഞ്ചു മറിയം ജോസ്,  പത്മകുമാർ സംവിധാനം ചെയ്യുന്ന മാമാങ്കം എന്നീ ചിത്രങ്ങളിൽ പ്രൊഡക്ഷന്‍ കണ്ട്രോളറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. നാദിര്‍ഷാ സംവിധാനം ചെയ്യുന്ന 'മേരാ നാം ഷാജി' ഉള്‍പ്പടെ എട്ടോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.  'ആത്മകഥ','ചാപ്റ്റര്‍സ്', 'ഒന്നും മിണ്ടാതെ' എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാവായിരുന്നു.

കഴിഞ്ഞ ഇരുപത് വര്‍ഷത്തോളമായി സിനിമാ നിര്‍മ്മാണ നിയന്ത്രണ മേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്ന ഷഫീര്‍ സേട്ട് ഇരുപത്തിയഞ്ചോളം ചിത്രങ്ങളുടെ നിര്‍മ്മാണ ചുമതല വഹിച്ചിട്ടുണ്ട്‌.

പ്രിയ സഫീർ സേട്ടിന്  സിനിമ  പ്രേക്ഷക കൂട്ടായ്മയുടെ പ്രണാമം. 

............................................................


സലിം പി. ചാക്കോ .

No comments:

Powered by Blogger.