ഭയം നിഴൽ പോലെ " ബ്രിട്ടീഷ് ബംഗ്ളാവിൽ" .

ഒരു കൂറ്റൻ ബംഗ്ളാവിൽ നടന്ന ഞെട്ടിപ്പിക്കുന്ന സംഭവങ്ങൾ അവതരിപ്പിക്കുകയാണ് " ബ്രിട്ടീഷ് ബംഗ്ളാവ് " എന്ന ചിത്രം . ഗ്ലാമറിന് പ്രാധാന്യം കൊടുത്ത് വ്യത്യസ്തമായൊരു ഹൊറർ ചിത്രം ഒരുക്കിയിരിക്കുകയാണ് സംവിധായകൻ സുബൈർ ഹമീദ്. പ്രീ ബേട്സ് എന്റെർടൈമിന്റെ ബാനറിൽ അനിൽ ചന്ദ്രശേഖറാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. 

ആദി ശരവണൻ, സന്തോഷ് കീഴാറ്റൂർ, കൊച്ചുപ്രേമൻ , അനുപ് ചന്ദ്രൻ , മൻരാജ് , റഷീദ് കോട്ടയം, ജെ.സി കൊട്ടാരക്കര, ശിവ മുരളി, അഞ്ജന അപ്പുകുട്ടൻ, മൃദുല സുരേഷ്, അപർണ്ണ ആറ്റുകാൽ, രമാദേവി , വർഷ, കൊടുമൺ ഗോപാലകൃഷ്ണൻ  എന്നിവർ അഭിനയിക്കുന്നു.

തിരക്കഥ, സംഭാഷണം - പ്രശാന്ത് അഴിമല . കഥ -                 സാബുഘോഷ് . ക്യാമറ - ജഗന്ത് വി. റാം. ഗാന രചന - അനിൽ ചന്ദ്രശേഖർ, സുബൈർ മുഹമ്മദ് .സംഗീതം - എഡ്വവിൻ സി. ജോർജ്ജ്. എഡിറ്റിംഗ് - കപിൽ ഗോപാലകൃഷ്ണൻ. കലാസംവിധാനം - രാധാക്യഷ്ണൻ ആർ .കെ . മേക്കപ്പ് - സുരേഷ് ചൂഴ. പ്രൊഡക്ഷൻ കൺട്രോളർ- ദേവരാജൻ . പി.ആർ.ഒ _ അയ്മനം സാജൻ. എന്നിവരാണ് അണിയറ ശിൽപ്പികൾ .

ആയുർവേദ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളും, അദ്ധ്യാപകരും ചേർന്ന് പഠനയാത്രയ്ക്ക് പോകവെ ആനപ്പാറയിൽ ബസ് ബ്രേക്ക് ഡൈൺ ആകുന്നു. തൊട്ട് അടുത്തുള്ള ചായകടയിൽ എത്തുന്ന ഇവർ രാത്രിയിൽ തങ്ങുന്നതിന് തൊട്ടടുത്തുള്ള " ബ്രിട്ടിഷ് ബംഗ്ളാവിലേക്ക് " എത്തുന്നു. അവിടെ പ്രേതബാധ ഉള്ളതായി പറയപ്പെടുന്നു . അവിടെ നിന്ന് മൂന്ന് പെൺകുട്ടികളെ കാണാതാകുന്നു. തുടർന്ന് നടക്കുന്ന അന്വേഷണത്തിലുടെ ബ്രിട്ടിഷ് ബംഗ്ലാവിൽ പണ്ട് നടന്ന കൊലപാതകം പുറത്ത് വരുന്നതാണ്  ചിത്രത്തിന്റെ പ്രമേയം .

ചിത്രത്തിന്റെ എഡിറ്റിംഗ് നന്നായിട്ടുണ്ട്.  പുതുമുഖങ്ങൾക്ക് അവസരം നൽകാൻ നിർമ്മാതാവ് അനിൽ ചന്ദ്രശേഖർ ശ്രദ്ധിച്ചിട്ടുണ്ട്. 

Rating: 3/5 .
സലിം പി.ചാക്കോ

No comments:

Powered by Blogger.