കാളിദാസ് ജയറാം- ഐശ്വര്യ ലക്ഷ്മി - മിഥുൻ മാനുവൽ തോമസിന്റെ " ARGENTINA FANS കാട്ടൂർക്കടവ് " മാർച്ച് 22 ന് റിലിസ് ചെയ്യും.

ഫുട്ബോൾ കളിയുടെ ആരവങ്ങളുമായി "  ARGENTINA FANS കാട്ടൂർക്കടവ് " എത്തുന്നു . പ്രശസ്ത തിരക്കഥാകൃത്ത് അശോകൻ ചരുവിൽ എഴുതിയ ചെറുകഥയെ അടിസ്ഥാനമാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 

ലോകകപ്പ് ഫുട്ബോൾ മൽസരങ്ങളുടെ കൊടി ഉയരുന്നതോടെ ആരംഭിക്കുന്ന കളിക്കളത്തിനു പുറത്തെ ആർപ്പുവിളികളിലേക്കും, ആരവങ്ങളിലേക്കും ഫാൻസ് അസോസിയേഷനുകൾ തമ്മിലുള്ള കിട മൽസരങ്ങളിലേക്കും ,അതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്നങ്ങളും ,പ്രാദേശിയ ഏറ്റുമുട്ടലുകളും പ്രണയവർണ്ണങ്ങളും നിറഞ്ഞ കഥാന്തരീക്ഷത്തിലാണ് സിനിമ പറയുന്നത് .

അർജന്റിന ഫാൻസിന്റെ നേതാവ് വിപിനൻ ആണ്. ബ്രസീൽ ഫാൻസിനെ നയിക്കുന്നത് മെഹറുന്നിസ ഖാദർക്കുട്ടിയാണ്.  എത് പ്രായക്കാരും ഇഷ്ടപ്പെടുന്ന സിനിമയായിരിക്കും ഇത്. 
കാളിദാസ് ജയറാം നായകനാകുന്ന നാലാമത്തെ ചിത്രമാണിത്. ഐശ്വര്യ ലക്ഷ്മിയാണ് നായിക. കൂടാതെ മൂപ്പതോളം പുതുമുഖങ്ങളും സിനിമയിൽ അഭിനയികുന്നുണ്ട്. 

ഛായാഗ്രഹണം രണദിവെയും, കഥ അശോകൻ ചരുവിലും ,തിരക്കഥ സംഭാഷണം ജോൺ മന്ത്രിക്കലും, മിഥുൻ മാനുവൽ തോമസും, എഡിറ്റിംഗ് ലിജോ പോളും, പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയും ,കലാസംവിധാനം അരുൺ വെഞ്ഞാറംമൂടും, മേക്കപ്പ് റോണക്സ് സേവ്യറും, ഗാനരചന ബി.കെ. നാരായണനും , സംഗീതം ഗോപീ സുന്ദറും നിർവ്വഹിക്കുന്നു .

ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന ഈ ചിത്രം സെൻട്രൽ പിക്ച്ചേഴ്സ് വിതരണം ചെയ്യുന്നു.


സലിം പി. ചാക്കോ . 

No comments:

Powered by Blogger.