" മേരേ പ്യാരേ ദേശവാസിയോം " മാർച്ച് 15ന് റിലിസ് ചെയ്യും. സന്ദീപ് അജിത്ത്കുമാർ സംവിധാനം.

സന്ദീപ് അജിത്ത് കുമാർ സംവിധാനം ചെയ്യുന്ന " മേരേ പ്യാരേ ദേശവാസിയോം " മാർച്ച് 15ന്  തീയേറ്ററുകളിൽ എത്തും. 

അഷ്കർ സൗദാൻ , നിർമ്മൽ പാലാഴി, നീന കുറുപ്പ് ,        ആര്യദേവി , ദിനേഷ് ഇരഞ്ഞിക്കൽ , വിനോദ് കോഴിക്കോട് ,      അലികോയ, രമാദേവി എന്നിവർ ഈ സിനിമയിൽ അഭിനയിക്കുന്നു. ഇവരോടൊപ്പം അന്തരിച്ച കെ.റ്റി.സി അബ്ദുള്ളയും അഭിനയിക്കുന്നു. 

കഥ, തിരക്കഥ, സംഭാഷണം ഇസ്മയിൽ മാഞ്ഞാലിയും, ഛായാഗ്രഹണം സഹിയാനും, എഡിറ്റിംഗ്      സലീഷ്ലാലും, ഗാനരചന രാജീവ് ആലുങ്കലും ,         മിൻനാഥ്  പുത്തഞ്ചേരിയും, ജനാർദ്ദനൻ ചീക്കിലോടും, സംഗീതം               നന്ദഗോപനും, ആരോമലും , പശ്ചാത്തല സംഗീതം സാജൻ കെ. സാമും, വസ്ത്രാലങ്കാരം രഘുനാഥ് മനയിലും, കലാസംവിധാനം മുരളി ബേപ്പൂരും നിർവ്വഹിക്കുന്നു. 

റിമബർ സിനിമാസും , ലിജേഷ് പുത്താലിയും ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. ചെലവൂർ  ലാലു, സജയൻ പാലാഴി എന്നിവരാണ് സഹനിർമ്മാതാക്കളുമാണ് . ഹൈ ഹോപ്പ്സ് ഫിലിം കമ്പനിയാണ് സിനിമ വിതരണം ചെയ്യുന്നത്.

വീനിത് ശ്രീനിവാസൻ പാടിയ " പതിവായി നാം ഒന്ന് ചേരാം ...... പലതും നെഞ്ചോട് ചേർക്കാം.... " എന്ന ഗാനം ഹിറ്റ് ചാർട്ടിൽ ഇടം നേടും. വിഷ്ണു, സംഗീത് എന്നിവരും ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. 

" അകാശത്തിനും ഭൂമിക്കുമിടയിൽ " എന്ന സിനിമ സന്ദീപ് അജിത്ത് കുമാർ 2017-ൽ സംവിധാനം ചെയ്തിരുന്നു. 


സലിം പി. ചാക്കോ .

No comments:

Powered by Blogger.