വ്യത്യസ്ത പ്രമേയവുമായി " കുമ്പളങ്ങി നൈറ്റ്സ് " പ്രേക്ഷക ഹൃദയങ്ങൾ കവരുന്നു . ഷെയ്ൻ നിഗവും , സൗബിൻ സാഹിറും തിളങ്ങി. ഫഹദ് ഫാസിലിന്റെ മിന്നുന്ന അഭിനയമികവ് .

ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സിന്റെയും, വർക്കിംഗ് ക്ലാസ് ഹിറോയുടെയും ബാനറിൽ നസ്രിയ നസിം ,ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്ന് നിർമ്മിച്ച് നവാഗതനായ മധു സി. നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് " കുമ്പളങ്ങി നൈറ്റ്സ് " . 

സൗബിൻ സാഹിർ, ഷെയ്ൻ നിഗം, ശ്രീനാഥ് ഭാസി, പുതുമുഖം മാത്യൂ തോമസ്,  ദിലിഷ് പോത്തൻ , രമേശ് തിലക് , ഗ്രേയ്സ് ആൻറണി, അന്ന ബെൻ ,കൃഷ്ണ പത്മാകുമാർ ,ഫഹദ് ഫാസിൽ  വില്ലൻ വേഷത്തിലും അഭിനയിക്കുന്നു. ബോബിയായി ഷെയ്ൻ നിഗവും , സജിയായി സൗബിൻ സാഹിറും, ഷമ്മിയായി ഫഹദ് ഫാസിലും, ബേബി മോളായി അന്ന ബെന്നും വേഷമിടുന്നു. 

രചന ശ്യാം പുഷ്കറും, ഛായാഗ്രഹണം ഷൈജു ഖാലിദും ,സംഗീതം സുഷിൻ ശ്യാമും ,എഡിറ്റിംഗ് സൈജു ശ്രീധരനും, കോസ്റ്റുസ് സമീറ സനീഷും ,മേക്കപ്പ് റോണക്സ് സേവ്യറും നിർവ്വഹിക്കുന്നു .

കൊച്ചിയ്ക്ക് അടുത്തുള്ള കുമ്പളങ്ങി എന്ന തുരുത്തിൽ ആണ് കഥ നടക്കുന്നത്. മനോഹരമായ പ്രകൃതി സൗന്ദര്യം സിനിമയ്ക്ക് മാറ്റ് കൂട്ടുന്നു. ക്യാമറ വർക്കും, എഡിറ്റിംഗും മികച്ചതായി . 

കഥയുടെ പുതുമ തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. നവാഗതനായ മധു സി. നാരായണന്റെ സംവിധാന മികവ് എടുത്ത് പറയാം. ആഷിഖ് അബു, ദിലീഷ് പോത്തൻ എന്നിവരുടെ അസോസിയേറ്റായി മധു പ്രവർത്തിച്ചിരുന്നു.

ഷെയ്ൻ  നിഗവും , സൗബിൻ സാഹിതും വേറിട്ട അഭിനയം കാഴ്ചവെച്ചു. മനോരോഗി ഷമ്മിയായി ഫഹദ് ഫാസിൽ പ്രേക്ഷകരുടെ കൈയടി നേടി.

എല്ലാത്തരും പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന പുതുമയുള്ള ചിത്രമാണ് " കുമ്പളങ്ങി നൈറ്റ്സ് ".
Rating : 3.5 / 5 .

സലിം പി. ചാക്കോ .

No comments:

Powered by Blogger.