ഒമർ ലുലുവിന് പറയാനുള്ളത്.

പ്രിയപ്പെട്ട സുഹൃത്തുക്കളെ,

എന്റെ മൂന്നാമത്തെ ചിത്രം "ഒരു അഡാറ് ലവ്" ഫെബ്രുവരി പതിനാലിന്   തിയേറ്ററിൽ എത്തുകയാണ് .ഈ ചെറിയ ചിത്രത്തിന്  ഇത്രയും  വലിയ  രീതിയിൽ ജനപ്രീതി നേടിത്തന്നതിനു  നിങ്ങളോടൊരുത്തരോടും നന്ദി പറയുന്നു. 

അതെ സമയം ഒരു വലിയ വിഭാഗം ആളുകൾ  ചിത്രത്തെ മനഃപൂർവം ഡീഗ്രേഡ് ചെയ്യുന്നത് ഒരുപാട് മനപ്രയാസം ഉണ്ടാക്കുന്നുണ്ട്. 
ഏതു പ്രൊമോഷൻ പോസ്റ്റ്  ഇട്ടാലും അതിന്റെ താഴെ "ഈ പടം പൊട്ടും" , "ഞങ്ങൾ കൂവി തോൽപ്പിക്കും", "പടം ഇറക്ക് കാണിച്ചു തരാം" തുടങ്ങിയ കമെന്റുകൾ ആണ്. വലിയ താരങ്ങൾ ഇല്ലാതെ പടം ചെയ്യാൻ ശ്രമിക്കുന്ന ഒരു തുടക്കക്കാരൻ ആണ് ഞാൻ, അതുകൊണ്ടു തന്നെ  സിനിമ വിജയിപ്പിക്കാനും അത്രയേറെ കഷ്ടപ്പാടുണ്ട്.

പുതുമുഖങ്ങളെ വച്ച് വളരെ ചെറിയ ബഡ്ജറ്റിൽ ചെയ്ത ഒരു കൊച്ചു ചിത്രം 5 ഭാഷകളിലായി 1200 തിയേറ്ററുകളിലാണ് റിലീസ് ചെയ്യപ്പെടുന്നത്,ആദ്യമായാണ്  മലയാളത്തിൽ നിന്നും ഒരു ചിത്രം ഇത്രയേറെ ഭാഷകളിൽ  ഇത്രയേറെ തിയേറ്ററുകളിൽ  ഒരുമിച്ച് ഇറങ്ങുന്നത്. ഇങ്ങനെ ഒരു നേട്ടത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനവും സന്തോഷവും ഉണ്ട്, എന്നാൽ ഈ കാര്യം പറഞ്ഞു കൊണ്ട്  പോസ്റ്റ് ഇട്ടാൽ പോലും അതിന്റെ താഴെ തെറി വിളികളും പരിഹാസങ്ങളും ആണ്.

തെലുങ്കിലെയും കന്നഡയിലെയും ചിത്രങ്ങൾ  ഇവിടെ ഇറങ്ങുമ്പോൾ നമ്മൾ മലയാളികൾ അവർക്ക് കൊടുക്കുന്ന പിന്തുണയും സ്വീകാര്യതയും സ്വന്തം ഭാഷയിലെ ചിത്രത്തിന് കിട്ടാതെ പോകുന്നത്  തികച്ചും വേദനാജനകമാണ്.

സിനിമ ഇറങ്ങുന്നതിനു മുന്നേ ദയവു  ചെയ്ത അതിനെ  പരാജയപ്പെടുത്താൻ ശ്രമിക്കരുത്. ഈ ചിത്രം നിങ്ങൾക്ക് ഇഷ്ടപെടുകയാണെങ്കിൽ ഒരു മടിയും ഇല്ലാതെ ഇതിനെ സപ്പോർട്ട് ചെയ്ത് വിജയിപ്പിക്കണം ,എങ്കിൽ  ഇനിയും ഒരുപാട് പുതുമുഖങ്ങളെ വച്ച് സിനിമയെടുക്കാൻ നിർമാതാക്കൾക്കും , സംവിധായകർക്കും ഒരു പ്രചോദനമാകും അത്.ഇന്ന് ചിത്രത്തിന്റെ തമിഴ് ,തെലുങ്ക്  ടീസർ പുറത്തിറങ്ങും .

എല്ലാവരും മനസ്സറിഞ്ഞു കൂടെ നിൽക്കും എന്ന പ്രതീക്ഷയോടെ , 
                                                  ഒമർലുലു .

No comments:

Powered by Blogger.