" ഉറിയടി " അടി ക്യാൻ ചെയ്ഞ്ച് യുവർ ലൈഫ്. ശ്രീനിവാസൻ , സിദ്ദിഖ് പ്രധാന വേഷങ്ങളിൽ . എ. ജെ. വർഗ്ഗീസ് സംവിധാനം.

ശ്രീനിവാസനെയും, സിദ്ദിഖിനെയും , അജൂ വർഗ്ഗിസിനെയും പ്രധാന കഥാപാത്രങ്ങളാക്കി എ.ജെ വർഗ്ഗീസ് സംവിധാനം ചെയ്യുന്ന " ഉറിയടി " യുടെ ചിത്രീകരണം പുരോഗമിക്കുന്നു. fff &56 സിനിമാസിന്റെ ബാനറിൽ സുധീഷ് ശങ്കർ, നൈസാ സലാം, രാജേഷ് നാരായണൻ എന്നിവരാണ് " ഉറിയടി " നിർമ്മിക്കുന്നത്. 

മാനസാ  രാധാക്യഷ്ണൻ , ബൈജു സന്തോഷ്, ഇന്ദ്രൻസ് , ബിജു കുട്ടൻ , സുധി കോപ്പ , ശ്രീലക്ഷ്മി , വിജി, സേതു ലക്ഷ്മി , കോട്ടയം പ്രദീപ്, ശ്രീജിത്ത് രവി എന്നിവരും ഈ  സിനിമയിൽ അഭിനയിക്കുന്നു. 

ഛായാഗൃഹണം ജെമിൻ ജെ. അയ്യനേത്തും , തിരക്കഥ ദിനേശ് ദാമോദറും, സംഗീതം ഇഷാൻ ദേവും, എഡിറ്റിംഗ് കാർത്തിക് ജോഗേഷും , പ്രൊഡക്ഷൻ കൺട്രോളർ രാധേ ശൃം വിയും ,  കോസ്റ്റുംസ് സോബിൻ ജോസഫും ,കലാ സംവിധാനം രാഖിലും നിർവ്വഹിക്കുന്നു. 

തൊണ്ണുറുകളിലെ കോമഡി ചിത്രങ്ങളെ അനുസ്മരിക്കുന്ന രീതിയിലാണ് ചിത്രത്തിന്റെ കഥ സഞ്ചരിക്കുന്നത്. " അടി കപ്യാരെ കുട്ടമണി " എന്ന ചിത്രത്തിന് ശേഷം എ.ജെ വർഗ്ഗീസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. " അടി ക്യാൻ ചെയ്ഞ്ച് യുവർ ലൈഫ് " എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ.

പാളയം പോലീസ് ക്വാർട്ടേഴ്സിലെ അന്തേവാസികളാണ് എസ്. ഐ. രവികുമാർ ( സിദ്ദീഖ് ) , ഹെഡ് കോൺസ്റ്റബിൾ പത്മനാഭൻ പിള്ള (  ശ്രീനിവാസൻ), മത്തായി സുനിൽ ( ബൈജൂ സന്തോഷ് ) , പഞ്ചവർണാക്ഷൻ പിള്ള ( ഇന്ദ്രൻസ്) , ഗൺമാൻ സുബൈർ ( ശ്രീജിത്ത് രവി ) എന്നിവർ. ക്വാർട്ടേഴ്‌സിലെ ഓണാഘോഷവുമായി ബന്ധപ്പെട്ടുള്ള ലൈറ്റ് ആൻഡ് സൗണ്ട് ഷോ ചെയ്യനായി അമ്പിളിയും ( അജു വർഗ്ഗീസ്) സഹായിയും എത്തുന്നു. ഓണാഘോഷത്തിനിടയിൽ ഒരു മാല മോഷണം പോകുന്നു . തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് " ഉറിയടി " പറയുന്നത്.


സലിം പി. ചാക്കോ . 

No comments:

Powered by Blogger.