ഹരിശ്രീ അശോകൻ സംവിധാനം ചെയ്യുന്ന " An International ലോക്കൽ Story -യുടെ '' ഫസ്റ്റ് ലുക്ക് പോസ്റ്റർ മമ്മൂട്ടി റിലിസ് ചെയ്തു.

നടൻ ഹരിശ്രീ അശോകൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് "  An International ലോക്കൽ  Story " .മമ്മൂട്ടി ഫേയ്സ് ബുക്ക് പേജിലൂടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. 
ഹാസ്യത്തിന് പ്രാധാന്യം നൽകിയുള്ള ഈ സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുന്നു. 

രാഹുൽ മാധവ്, കലാഭവൻ ഷാജോൺ , സലിം കുമാർ, ധർമ്മജൻ ബോൾഗാട്ടി,  ബിജുക്കുട്ടൻ , മനോജ് കെ. ജയൻ, നന്ദു, സുരേഷ് കൃഷ്ണ , ജാഫർ ഇടുക്കി, ടിനി ടോം, സുരഭി സന്തോഷ് തുടങ്ങിയവർ സിനിമയിൽ അഭിനയിക്കുന്നു. 

ഛായാഗ്രഹണം ആൽബിയും, എഡിറ്റിംഗ് രതീഷ് രാജും, പശ്ചത്താല സംഗീതം ഗോപി സുന്ദറും , സംഗീതം ഗോപി സുന്ദറും, നാദിർഷായും, അരുൺരാജും , ഗാനരചന ഹരി നാരായണനും , രാജീവ് ആലുങ്കലും ,ഡിനു മോഹനും ,ആക്ഷൻ സംവിധാനം മാഫിയ ശശിയും നിർവ്വഹിക്കുന്നു.  ബാദുഷയാണ് പ്രൊഡക്ഷൻ കൺട്രോളർ. എസ്. സ്ക്വയർ സിനിമാസിന്റെ ബാനറിൽ എം. ഷിജിത്താണ്  സിനിമ നിർമ്മിക്കുന്നത്.


No comments:

Powered by Blogger.