മമ്മൂട്ടി- ഖാലിദ് റഹ്മാൻ ടീമിന്റെ " ഉണ്ട " മാർച്ചിൽ തിയേറ്ററുകളിൽ എത്തും.

മമ്മുട്ടിയുടെ പുതിയ സിനിമയാണ് " ഉണ്ട ". അനുരാഗ കരിക്കിൻ വെള്ളത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മമ്മൂട്ടി പോലിസ് വേഷത്തിലാണ് ഈ സിനിമയിൽ എത്തുന്നത്. 

ഷൈൻ ടോം ചാക്കോ, ഒമർ ദാസ് മണിക് പുരി , ജേക്കബ്ബ് ഗ്രിഗറി ,സുധി കോപ്പ, ദിലീഷ് പോത്തൻ ,അലൻസിയർ ലേ ലോപ്പസ് , അർജുൻ അശോകൻ , ലുക്മാൻ, വിനയ് ഫോർട്ട് ,ഭഗവാൻ തിവാരി, ചിൻ ഹോ ലിയോ,  എന്നിവരാണ് മറ്റ് താരങ്ങൾ .ബോളിവുഡ് താരങ്ങളും ചിത്രത്തിൽ അണിനിരക്കും .ആസിഫ് അലി അതിഥിതാരമായും അഭിനയിക്കുന്നു .

ജിഗിർ താണ്ട , അമ്മ കണക്കു എന്നിവയുടെ ഛായാഗ്രാഹകനായ        ഗാവെമിക്  ആണ് ക്യാമറ .ദംഗൽ ,ബജ്റാവോ മസ്താനി എന്നീ ചിത്രങ്ങളിലുടെ ശ്രദ്ധേയനായ ശാം കൗശൽ  ചിത്രത്തിന് ആക്ഷൻ ഡയറ്കടറാണ്. തിരക്കഥ ഹർഷാദും , എഡിറ്റിംഗ് നിഷാദ് യൂസഫും ,സംഗീതം പ്രശാന്ത് പിള്ളയും നിർവ്വഹിക്കുന്നു .

തമിഴിലെ പ്രശസ്ത നിർമ്മാതാക്കളായ ജെമിനി സ്റ്റുഡിയോസ്, മൂവി മിൽ (കൃഷ്ണൻ സേതുകുമാർ)  എന്നിവരാണ് നിർമ്മാണം . ജെമിനി സ്റ്റുഡിയോസ് ചിത്രം വിതരണം ചെയ്യുന്നു. മാർച്ചിൽ ചിത്രം തിയേറ്ററുകളിൽ എത്തും.


സലിം പി. ചാക്കോ . 

No comments:

Powered by Blogger.