സംവിധായകൻ പി. പത്മരാജന് പ്രണാമം.

മലയാള ചലച്ചിത്ര സംവിധായകൻ , തിരക്കഥാകൃത്ത് , സാഹിത്യക്കാരൻ എന്നീ നിലകളിൽ പ്രശ്സ്തനായിരുന്ന പി. പത്മരാജൻ നമ്മെ വിട്ട് പിരിഞ്ഞിട്ട് ഇന്ന് 28  വർഷം തികയുന്നു. 1991 ജനുവരി 24 ന് ആണ് അദ്ദേഹം നമ്മെ വിട്ട് പിരിഞ്ഞത്. 

1945 മേയ് 23 ന് ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിനടുത്ത് മുതുകുളത്ത് തുണ്ടത്തിൽ അനന്തപത്മാഭപിള്ളയുടെയും , ഞവരക്കൽ ദേവകിയമ്മയുടെയും ആറാമത്തെ മകനായി ജനിച്ചു. മുതുക്കുളത്തെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരം എം.ജി കോളേജിൽ നിന്ന് പ്രീ - യൂണിവേഴ്സിറ്റിയും , യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് രസതന്ത്രത്തിൽ ബിരുദവുമെടുത്തു. 1965-ൽ തിരുവനന്തപുരം ആകാശവാണിയിൽ അനൗൺസറായി ചേർന്നു. 

1975-ൽ എഴുതിയ "  പ്രയാണം"  ആണ് ആദ്യ തിരക്കഥ . ഭരതനായിരുന്നു സംവിധാനം .പെരുവഴിയമ്പലം , ഒരിടത്തൊരു ഫയൽവാൻ, കള്ളൻ പവിത്രൻ , നവംബറിന്റെ നഷ്ടം , കൂടെവിടെ, പറന്ന് പറന്ന് പറന്ന് , തിങ്കളാഴ്ച നല്ല ദിവസം , നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ , കരിയിലക്കാറ്റുപോലെ , അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ, ദേശാടന കിളി കരയാറില്ല , നൊമ്പരത്തിപ്പൂവ് , തൂവാനത്തുമ്പികൾ , അപരൻ , മൂന്നാംപക്കം , സീസൺ , ഇന്നലെ , ഞാൻ ഗന്ധർവ്വൻ എന്നീ 18 ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു. നിരവധി അവാർഡുകൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 

രാധാലക്ഷമി പത്മരാജനാണ് ഭാര്യ.  അനന്തപത്മനാഭൻ , മാധവിക്കുട്ടി എന്നിവർ മക്കളാണ്. ഞാൻ ഗന്ധർവ്വൻ എന്ന ചിത്രത്തിന്റെ പ്രിവ്യൂ കാണാനായി കോഴിക്കോട്ടെത്തിയ പത്മരാജനെ 1991 ജനുവരി 24 ന് രാവിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉറക്കത്തിൽ ഉണ്ടായ ഹൃദയ സതംഭനമായിരുന്നു മരണകാരണം. മരിക്കുബോൾ 46 വയസേ അദ്ദേഹത്തിന് ഉണ്ടായിരുന്നുള്ളു. 

ചലച്ചിത്ര ലോകത്തെ വളരെയധികം ഞെട്ടിച്ച പി. പത്മരാജന്റെ  വേർപാട്  ഇന്നും മലയാള സിനിമയുടെ തീരാനഷ്ടമായി അവശേഷിക്കുന്നു. 


സലിം പി. ചാക്കോ.

No comments:

Powered by Blogger.