" പറഞ്ഞ വാക്ക് ഒരു ദിവസം മുൻപെ നിറവേറ്റി ഫെഫ്ക കേരള സിനി ഡ്രൈവേഴ്‌സ് യൂണിയൻ "കേരള സിനി ഡ്രൈവേഴ്സ് യൂണിയൻ കുടുംബാംഗമായ ജോമിയുടെ മരണശേഷം ഡ്രൈവേഴ്സ് യൂണിയൻ അംഗങ്ങൾ സമാഹരിച്ച ആറു ലക്ഷത്തി മുപ്പത്തിഅയ്യായിരം (6,35,000/-) രൂപയുടെ ചെക്ക് ഇന്ന് (30-01-19) ജനപ്രിയതാരം ദിലീപ് ,  ജോമിയുടെ ഭാര്യയ്ക്ക് കൈമാറി. 

2018 നവംബർ 16ന് ദിലീപ് നായകനായി ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന കോടതി സമക്ഷം ബാലൻ വക്കീൽ എന്ന സിനിമയുടെ ലൊക്കേഷനിൽ വർക്ക് ചെയ്യുമ്പോൾ ആണ് ജോമി  മരണപ്പെട്ടത്. മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ ചെന്നപ്പോൾ ആ കുടുംബത്തിന്റെ അവസ്ഥ മനസ്സിലാക്കി ആ കുടുംബത്തിന് ഒരു വാക്ക് നൽകിയിരുന്നു .

2019 ജനുവരി 31-  നകം യൂണിയന്റെ ധനസഹായം അവരുടെ കരങ്ങളിൽ ഏൽപ്പിക്കും എന്ന്. പറഞ്ഞ വാക്കിന് ഒരു ദിവസം മുൻപെ  ജനുവരി 30 ന് ആ തുക കുടുംബത്തിന്റെ കരങ്ങളിൽ എത്തി. 

ഇന്ന് ഈ തുക കൈമാറിയ ചടങ്ങിൽ ഫെഫ്ക കേരള സിനി ഡ്രൈവേഴ്സ് യൂണിയൻ സെക്രട്ടറി അനീഷ് കോഴിക്കോട്, ട്രഷറർ ശശി പെരുമ്പാവൂർ, ജേ:സെക്രട്ടറി അമീർ തമ്മനം, കമ്മറ്റി അംഗം ബാബു കെ.ടി, സുനിൽ രാജ്, ജോമിയുടെ കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

No comments:

Powered by Blogger.