അപർണ്ണ ബാലമുരളിയുടെ തമിഴ് ചിത്രം " സർവ്വം താളമയം " ഫെബ്രുവരി ഒന്നിന് റിലിസ് ചെയ്യും. ജി.വി. പ്രകാശ്കുമാർ നായകൻ - രാജീവ് മോനോൻ സംവിധാനം.

" സർവ്വം താളമയം "തിരക്കഥയെഴുതി  രാജീവ് മേനോൻ സംവിധാനം ചെയ്യുന്നു . സംഗീതത്തിന് പ്രാധാന്യം നൽകിയുള്ള സിനിമയാണിത്. അപർണ്ണ ബാലമുരളി ആദ്യമായി അഭിനയിക്കുന്ന തമിഴ് ചിത്രമാണ്. ജി.വി. പ്രകാശ്കുമാറാണ് നായകൻ. നെടുമുടി വേണു, വിനീത്, ശാന്ത ധനഞ്ജയൻ, കുമാരവേൽ , ദിവ്യ ദർശിനി ,സുമേഷ് , ആതിര തുടങ്ങിയവർ ഈ അഭിനയിക്കുന്നു. 

ഏ. ആർ. റഹ്മാനാണ് സംഗീതം ഒരുക്കുന്നത്. ഛായാഗ്രഹണം രവി യാദവും, എഡിറ്റിംഗ് ആന്തണിയും , പശ്ചത്താല സംഗീതം ഏ. ആർ. റഹ്മാനും, ഖുതുബ് ഇ - കൃപയും ചേർന്ന് നിർവ്വഹിക്കുന്നു. 

2000-ൽ "  കണ്ടുകോണ്ടേൻ കണ്ടുകോണ്ടേൻ"  എന്ന സിനിമ രാജീവ് മോനോൻ സംവിധാനം ചെയ്തിരുന്നു. ആറ് ഗാനങ്ങൾ ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു . മദൻകാർക്കി, നാഗരാജൻ മുതുകുമാർ, അരുൺരാജ  കാമരാജ്, ത്യാഗരാജൻ എന്നിവർ ഗാനരചന നിർവഹിക്കുന്നു  .ഹരിചരൺ , അർജുൻ ചാണ്ടി, ചിൻമയി , ജി.വി. പ്രകാശ് കുമാർ, സത്യപ്രകാശ്, ശ്രീറാം പാർത്ഥസാരഥി, ബാബ  ബാക്യ , ആന്റണി ദാസൻ, ബോംബെ ജയശ്രീ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.

No comments:

Powered by Blogger.