" പേരൻപ് " പ്രിമീയർ ഷോ. മമ്മൂട്ടിയ്ക്ക് അഭിനന്ദനവുമായി താരങ്ങളും, സംവിധായകരും .

പി.വി. ആർ ലുലുവിൽ നടന്ന " പേരൻപ് " പ്രിമിയർ ഷോ കണ്ടവർക്ക് സിനിമയെക്കുറിച്ച്  മികച്ച അഭിപ്രായം.

താരങ്ങളായ നിവിൻ പോളി, അനു സിത്താര, നിമിഷ  സജയൻ ,ആശാ  ശരത്ത് , അനുശ്രീ , മക്ബൂൽ സൽമാൻ , ഷിജു വിൽസൺ ,സോഹൻ സീനുലാൽ സംവിധായകരായ ജോഷി, ബി. ഉണ്ണികൃഷ്ണൻ, സത്യൻ അന്തിക്കാട് ,രഞ്ജിത്ത്, ഹനീഫ് അദേനി,  രഞ്ജി പണിക്കർ ,സിബി മലയിൽ, കമൽ, മേജർ രവി , റോഷൻ ആൻഡ്ര്യൂസ് , അജയ് വാസുദേവ് , രമേഷ് പിഷാരടി , ലാൽ, സലിം അഹമ്മദ്, തിരക്കഥാകൃത്തുകളായ ബോബി - സഞ്ജയ് ,എസ്. എൻ സ്വാമി തുടങ്ങി ഒട്ടേറെ പ്രമുഖർ സിനിമ കാണാൻ എത്തിയുന്നു.  

സിനിമ കണ്ട എല്ലാവർക്കും മികച്ച  അഭിപ്രായമാണുള്ളത്. മമ്മൂട്ടിയുടെയും , സാധനയുടെയും അഭിനയമികവ് ആണ് സിനിമയുടെ ഹൈലൈറ്റ്. സംവിധായകൻ റാം അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി. വൈകാരികത ഏറെയുള്ള കുടു:ബ ചിത്രമാണിത് .മനസ് നീറുന്ന കഥാസന്ദർഭങ്ങളാണ് പേരൻപിൽ. 

അഞ്ജലി ഷമീർ, സമുദ്രക്കനി ,          വടിവുക്കരസി ,ലിവിംസ്സ്റ്റൺ , സുരാജ് വെഞ്ഞാറംമൂട്, സിദ്ദിഖ് , അരുൾ ദോസ് എന്നിവരാണ് സിനിമയിൽ അഭിനയിക്കുന്നത്. 

ശ്രീ രാജശ്രീ ഫിലിംസിന്റെ ബാനറിൽ പി.എൽ തേനപ്പനാണ് സിനിമ നിർമ്മിച്ചിരിക്കുന്നത് .സംഗീതം യുവശങ്കർ രാജയും ,  ഛായാഗ്രഹണം തേനി ഈശ്വറും ,എഡിറ്റിംഗ് സുര്യ പ്രഥമനും നിർവ്വഹിക്കുന്നു. കേരളത്തിൽ അന്റോ ജോസഫ് ഫിലിം കമ്പനിയാണ് സിനിമ വിതരണം ചെയ്യുന്നത്. ഫെബ്രുവരി ഒന്നിന് " പേരൻപ് " തീയേറ്ററുകളിൽ എത്തും. 


സലിം പി .ചാക്കോ .

No comments:

Powered by Blogger.