പൃഥിരാജ് സുകുമാരന്റെ സയൻസ് ഫിക്ഷൻ ഹൊറർ ത്രില്ലർ " 9 " ഫെബ്രുവരി ഏഴിന് റിലീസ് ചെയ്യും .

പൃഥിരാജ് സുകുമാരനെ നായകനാക്കി ജെന്യൂസ് മുഹമ്മദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് " നയൻ" . സയൻസ് ഫിക്ഷൻ ഹൊറർ ത്രില്ലറാണ് ഈ സിനിമ . വാമിഖ ഗബ്ബി , മമ്ത മോഹൻദാസ്, പ്രകാശ് രാജ്, ടോണി ലുക്ക് ,ശേഖർ മേനോൻ , വിശാൽ കൃഷ്ണ ,രാഹുൽ മാധവ് ,ആദി ഇബ്രാഹിം  തുടങ്ങിയവർ ഈ സിനിമയിൽ അഭിനയിക്കുന്നു. 

പൃഥിരാജ് പ്രൊഡക്ഷൻസിന്റെയും,  എസ്. പി. ഇ ഫിലിംസിന്റെയും ബാനറിൽ സുപ്രിയാ മേനോനാണ് " നയൻ" നിർമ്മിക്കുന്നത് .

സംഗീതം ഷാൻ റഹ്മാനും ,പശ്ചത്താല സംഗീതം ശേഖർ മേനോനും , ഛായാഗൃഹണം അഭിനന്ദ് രാമാനുജവും, എഡിറ്റിംഗ് ഷമീർ അഹമ്മദും നിർവ്വഹിക്കുന്നു . സോണി പിക്ച്ചേഴ്സ് സിനിമ വിതരണം ചെയ്യുന്നു. ഈ ചിത്രത്തിന്റെ അറുപത് ശതമാനവും രാത്രിയിലാണ് ഷൂട്ട് ചെയ്തിട്ടുള്ളത്. തിരുവനന്തപുരം, കുട്ടിക്കാനം, മണാലി , ഹിമാചൽ പ്രദേശ് എന്നിവടങ്ങളിലായിരുന്നു ഷൂട്ടിംഗ് .ഇന്ത്യൻ സിനിമയിൽ ആദ്യമായാണ് റെഡ് ജെമിനി  5 K ക്യാമറ ഉപയോഗിച്ചിരിക്കുന്നതെന്ന പ്രത്യേകതയും " 9 " ന് ഉണ്ട്. 

No comments:

Powered by Blogger.