രണ്ടാമങ്കത്തിൽ പ്രണവ് മോഹൻലാലിനും, അരുൺ ഗോപിയ്ക്കും ജയം. ഒരു ലൗ ആക്ഷൻ ഫൺ ഫാമിലി മൂവിയാണ് " ഇരുപത്തിയൊന്നാം നൂറ്റാണ്ട് " .

ആക്ഷനും, സാഹസികതയും , പ്രണയവും ഒത്തുചേരുന്ന ഒരു എന്റെർടെയ്നറാണ് " ഇരുപത്തിയൊന്നാം നൂറ്റാണ്ട് " .പ്രണവ് മോഹൻലാലിനെ നായകനാക്കി അരുൺ ഗോപി തിരക്കഥയെഴുതി സംവിധാനം ചെയ്ത  ചിത്രമാണിത്. മുളകുപ്പാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടമാണ് ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്.  

അടിസ്ഥാനപരമായി ഇതൊരു പ്രണയ ചിത്രമാണ് . കേരളത്തിൽ നിന്ന്  ഗോവയിൽ ചേക്കേറിയ ഒരു കുടുംബമാണ് ബാബയുടേത്. ബാവ ഗോവയിൽ റസ്റ്റോറന്റ് നടത്തുന്നു .ഗോവയിൽ നല്ല സ്വാധീനമുള്ള ആളാണ് ബാവ. ബാവയുടെ മകൻ  അപ്പുവിന്റെ കൂട്ട് അമ്മയാണ് .കാഞ്ഞിരപ്പള്ളിയിലെ പ്രബലമായ കുടുംബത്തിലെ  അംഗമാണ് സായ . അപ്പുവും സായയും സൗഹൃദത്തിലാകുന്നു.  സായയോട് തന്റെ പ്രണയം പറയാൻ കാഞ്ഞിരപ്പള്ളിയിൽ എത്തുമ്പോഴാണ് അപ്പു അറിയുന്നത് അവൾ സാധാരണ പെണ്ണല്ല എന്നുള്ള വിവരം. തന്റെ മുന്നിലുള്ള തടസങ്ങളെ എല്ലാം അതിജീവിച്ച് സായയെ സ്വന്തമാക്കാൻ ശ്രമിക്കുന്ന അപ്പുവിന്റെ പോരാട്ടമാണ് സിനിമയുടെ പ്രമേയം. 
 
പ്രണവ് മോഹൻലാൽ അപ്പു ആയും 
മോഡലിങ്ങിലുടെ ശ്രദ്ധേയായ സായ ഡേവിഡ് സായ ആയും മനോജ് കെ. ജയൻ അപ്പുവിന്റെ പിതാവ് ബാബ ആയും വേഷമിടുന്നു
ഇന്നസെന്റ് ,സിദ്ദിഖ് , കലാഭവൻ ഷാജോൺ  ,ധർമജൻ ബോൾഗാട്ടി ,ബിജുക്കുട്ടൻ ,  ടിനി ടോം ,ജി. സുരേഷ് കുമാർ, കന്നഡ താരം  ഹരീഷ് , അഭിരവ് ,കൃഷ്ണപ്രസാദ് ,  ആന്റണി പെരുമ്പാവൂർ ,നെൽസൺ ,ഷൈജു ശ്രീധർ ,വിനോദ് കെടാമംഗലം , ശ്രീധന്യ , 
ഇളവരസ്  ,ശ്രീദേവി ഉണ്ണി, ടി. പാർവ്വതി എന്നിവർ ഈ സിനിമയിൽ വേഷമിടുന്നു.  അതിഥിതാരമായി ഗോകുൽ സുരേഷും അഭിനയിക്കുന്നു. നിർമ്മാതാവ് ടോമിച്ചൻ മുളകുപാടവും, സംവിധായകൻ അരുൺ ഗോപിയും ചെറിയ സീനുകളിൽ അഭിനയിക്കുന്നുണ്ട്. 

ആക്ഷനും ,കോമഡിയും ,പ്രണയവും, ഡ്രാമയുമെല്ലാം നിറഞ്ഞതാണ്  ഈ സിനിമ.ആദ്യ സിനിമയായ 'ആദി" ഇറങ്ങി ഒരു വർഷം തികയുമ്പോഴാണ് അടുത്ത ചിത്രവുമായി താരപുത്രൻ എത്തുന്നത്.  ചിത്രത്തിൽ അതിസാഹസിക സർഫിംഗുമായാണ് പ്രണവ് എത്തിയിരിക്കുന്നത്. ആഴക്കടലിൽ ഊളിയിട്ട് പോകാൻ ശേഷിയുള്ള മികച്ച ഒരു സർഫറിന്റെ വേഷത്തിലാണ് പ്രണവ് അഭിനയിക്കുന്നത്. 


അഭിനന്ദ് രാമാനുജം ഛായാഗ്രഹണവും ,ബി.കെ ഹരിനാരായൺ ഗാനരചനയും ,സംഗീതം ഗോപി സുന്ദറും , എഡിറ്റിംഗ് വിവേക് ഹർഷനും,  ജോസഫ് നെല്ലിക്കൽ കലാസംവിധാനവും , ലിബിൻ മോഹൻ മേക്കപ്പും , ധന്യ ബാലകൃഷ്ണൻ കോസ്റ്റ്യൂം ഡിസൈനും നിർവ്വഹിക്കുന്നു. ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത് പീറ്റർ ഹെയ്നാണ്. നോബിൾ ജേക്കബ്ബ് പ്രൊഡക്ഷൻ കൺട്രോളറായി പ്രവർത്തിക്കുന്നു. സംവിധാന സഹായികളായി അജീഷ് ബാലു, അമൃത് രാജ്, അരുൺലാൽ കരുണാകരൻ ,അരോൺ മാത്യു, ഓസ്റ്റിൻ എബ്രാഹാം ,ആൻമി എലിസബേത്ത് സാബു,  അന്ന മാത്യൂ , സജിത്ത് കണ്ണൻ, അഭിരാവ് ജാനൻ എന്നിവരും പ്രവർത്തിച്ചു. സുപ്രിം സുന്ദറാണ് സ്റ്റഡ്  നിർവ്വഹിച്ചിരിക്കുന്നത്. 

അഭിനവ് ജനാൻ അവതരിപ്പിച്ച മാക്രോണി എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം മികച്ചതായി .പ്രണവിന്റെ സംഘട്ടന രംഗങ്ങൾ സിനിമയുടെ ഹൈലൈറ്റായി. അഭിനനൻ രാമാനുജത്തിന്റെ ഛായാഗ്രഹണം മനോഹരമായി. 

ഒരു സംവിധായകൻ എന്ന നിലയിൽ അരുൺ ഗോപി പുലർത്തിയ കയ്യടക്കമാണ് ഈ സിനിമയുടെ നേട്ടം. വൈകാരിക മുഹൂർത്തങ്ങളും, പ്രണയവും ,ആക്ഷനും എല്ലാം കൃതതയോടെ പ്രേക്ഷകന് മുന്നിൽ എത്തിച്ചിരിക്കുന്നു. 

അനുകാലിക സംഭവ വികാസങ്ങൾ ടൈറ്റിലിൽ ഉൾപ്പെടുത്തിയത് പുതുമയായി. നിലവിലുള്ള രാഷ്ടീയവും സമുഹമാദ്ധ്യമങ്ങളുടെ സ്വാധീനവും പൊതു സമൂഹം ചർച്ച ചെയ്ത ചില വിവാദ വിഷയങ്ങളും അക്ഷേപഹാസ്യത്തോടെ ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. പെൺക്കുട്ടികൾക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങളെ കുറിച്ച് സിനിമ പറയുന്നുണ്ട്. 


എറണാകുളം, ഗോവ, ബാലി, തെങ്കാശി, ചെങ്കോട്ട, വാഗമൺ , കുട്ടിക്കാനം ,പാലാ , കാഞ്ഞിരപ്പള്ളി, വർക്കല എന്നിവടങ്ങളായി മൂന്ന് ഷെഡ്യൂളുകളിലായി തൊണ്ണൂറ് ദിവസം കൊണ്ടാണ് " ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ " ചിത്രീകരണം പൂർത്തിയായത്.

രാമലീലയുടെ വൻ വിജയത്തിന് ശേഷം അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പ്രണവ് മോഹൻലാൽ " ആദി'' യ്ക്ക് ശേഷം അഭിനയിക്കുന്ന ചിത്രം കൂടിയാണ്  ഇരുപത്തിയൊന്നാം നൂറ്റാണ്ട് " .


" നല്ല ബാല്യം ഉള്ളവർക്കേ നല്ല ഭാവി ഉണ്ടാകൂ" എന്ന സന്ദേശവും സിനിമയിൽ പറയുന്നുണ്ട്. കിടിലൻ ത്രില്ലിംഗ് ഫാമിലി എന്റെർടെയിനറായി ഈ സിനിമയെ കാണാം. 

Rating - 3.5 / 5 .

സലിം പി. ചാക്കോ .

No comments:

Powered by Blogger.