അബനി ആദിയുടെ അഭിനയ മികവിൽ " പന്ത് " ഹിറ്റിലേക്ക് .


" പന്ത് " വാങ്ങാനുള്ള ശ്രമത്തിനിടയിൽ ആമിന ഒരു കൊലപാതക ശ്രമത്തിന് സാക്ഷിയാകുന്നതിലുടെയാണ് കഥ മുന്നോട്ട് പോകുന്നത്. ഏട്ട് വയസുകാരിയായ  ഒരു മുസ്ലിം പെൺകുട്ടിയുടെ ഫുട്ബോൾ പ്രേമവും , ആമിനയുടെ ഉമ്മുമ്മയുമായുള്ള സ്നേഹ ബന്ധവുമാണ് " പന്തിന്റെ " പ്രമേയം.

" കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ " എന്ന സിനിമയിലെ അഭിനയത്തിന് 2016-ലെ മികച്ച ബാലനടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ അബനി ആദിയാണ് ആമിനയെ അവതരിപ്പിക്കുന്നത്. " പന്ത് " സംവിധാനം ചെയ്തിരിക്കുന്നത് അബനി ആദിയുടെ പിതാവ് ആദിയാണ്. 

മഞ്ജു വാര്യരുടെ ആരാധികയായി സോഷ്യൽ മീഡിയായുടെ താരമായി മാറിയ " റാബിയ ബീഗം "  ഉമ്മുമ്മയായി  " പന്തിലുടെ "  ആദ്യമായി വെള്ളിത്തിരയിൽ എത്തുന്നുവെന്ന പ്രത്യേകയുമുണ്ട് .ചെമ്മീനിലെ കറുത്തമ്മയാകാൻ രാമു കാര്യാട്ടും, നടൻ സത്യൻ മാഷും ആദ്യം കണ്ടെത്തിയത് റാബിയ ബീഗത്തെ ആയിരുന്നുവെങ്കിലും ചരിത്രം റാബിയ ബീഗത്തിനായി കരുതിവച്ച നിയോഗം കൂടിയാകുകയാണ് " പന്ത് " എന്ന സിനിമ . 

അബനി ആദി അവതരിപ്പിക്കുന്ന ആമിനയ്ക്കൊപ്പം റാബിയ ബീഗവും ഉമ്മുമ്മയായി നിറയുകയാണ് ഈ സിനിമയിൽ . അമിനയുടെ പിതാവായി വിനീതും ,സ്കൂൾ മാഷായി അജു വർഗ്ഗീസും ,പി.റ്റി ,മാഷായി ശ്രീകുമാറും ,ശക്തമായ കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചിരിക്കുന്നത്. 

കഥ ,തിരക്കഥ ,സംഭാഷണം ആദിയും , ക്യാമറ  അശ്വഘോഷനും, സംഗീതം ഇർഷാൻ ദേവും, ഗാനരചന ഷംസുദ്ദീൻ കുട്ടത്തും, മനേഷ് എം.പിയും നിർവ്വഹിക്കുന്നു .ഷാജി ചങ്ങരംകുളമാണ് പന്ത് നിർമ്മിച്ചിരിക്കുന്നത് .

വിനീത്, , നെടുമുടി വേണു, അജു വർഗ്ഗീസ്, ഇന്ദ്രൻസ്, സുധീഷ് ,മുന്ന, ശ്രീകുമാർ , ഇർഷാദ്, സുധീർ കരമന ,സതീഷ് കുമാർ, രമാദേവി തുഷാര ,സ്നേഹ ശ്രീകുമാർ ,നിലമ്പൂർ ആയിഷ , മരിയ പ്രിൻസ്, അനിത ,കിരൺ അരവിന്ദാക്ഷൻ ,ജയ കൃഷ്ണൻ ,പ്രസാദ് കണ്ണൻ, അഞ്ജലി ,സതീഷ് കുമാർ ,അയ്യപ്പദാസ് , പി.ബി രാജേഷ് എന്നിവരും, പരസ്പരം , ഭാര്യ, കറുത്ത മുത്ത് എന്നി ടെലിവിഷൻ പരമ്പരകളിലൂടെ  ശ്രദ്ധേയനായ നടൻ  അനിൽ മത്തായിയും ഈ സിനിമയിൽ അഭിനയിക്കുന്നുണ്ട്. 

അബനി ആദിയുടെ അഭിനയ മികവ് തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. ഗ്രാമീണ പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത് . മതസൗഹാർദ്ദവും , സഹോദര്യവും ഒക്കെ വിളിച്ചറിയിക്കുന്ന  സിനിമയാണിത് .കാൽപന്ത് കളിയോട് മലബാർ മേഖലയിലുള്ള കുട്ടികളുടെ താൽപര്യവും സിനിമ പറയുന്നു. ആദിയുടെ സംവിധാനമികവും എടുത്ത് പറയാം. എല്ലാത്തരത്തിലുള്ള പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന ഒരു കൊച്ചു ചിത്രമാണ് " പന്ത് " .


Rating - 3 .5 / 5.

സലിം പി.ചാക്കോ.




No comments:

Powered by Blogger.