" കുമ്പളങ്ങി നൈറ്റ്സ് " ഫെബ്രുവരി ഏഴിന് തിയേറ്ററുകളിലേക്ക് . ഫഹദ് ഫാസിൽ വില്ലനായി എത്തും.

സൗബിൻ സാഹിർ , ഷെയ്ൻ നിഗം, ശ്രീനാഥ് ഭാസി , പുതുമുഖം മാത്യൂ തോമസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മധു സി. നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് " കുമ്പളങ്ങി നൈറ്റ്സ് " . ഹഫദ് ഫാസിൽ വില്ലൻ വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണിത്. 

ഹഫദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ്, വർക്കിംഗ് ക്ലാസ്സ് ഹീറോ എന്നി ബാനറിലാണ് ഈ ചിത്രം പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്. നസ്രിയ ഹഫദ്, ദിലീഷ് പോത്തൻ, ശ്യാം പുഷ്കർ എന്നിവരാണ് നിർമ്മാണം . 

തിരക്കഥ ശ്യാം പുഷ്കറും, ഛായാഗ്രഹണം ഷൈജു ഖാലിദും, ഗാനരചന അൻവർ അലുയുടവും ,സംഗീതം സുഷിൻ ശ്യാമും നിർവ്വഹിക്കുന്നു. ആഷിക് അബു, ദിലീഷ് പോത്തൻ എന്നിവരുടെ അസോസിയേറ്റായി മധു സി. നാരായണൻ  പ്രവർത്തിച്ചിട്ടുണ്ട്. ഫെബ്രുവരി ഏഴിന് " കുമ്പളങ്ങി നൈറ്റ്സ് " തീയേറ്ററുകളിൽ എത്തും .

No comments:

Powered by Blogger.