പ്രശസ്ത സംവിധായകൻ ലെനിൻ രാജേന്ദ്രൻ (67) അന്തരിച്ചു. സിനിമയുടെ മൂല്യത്തിന് വില കൊടുത്ത സംവിധായകൻ.

പ്രശസ്ത സംവിധായകൻ ലെനിൻ രാജേന്ദ്രൻ ( 67)  അന്തരിച്ചു. ചെന്നൈയിലെ അപ്പോളോ  ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ചില്ല്, പ്രേംനസീറിനെ കാണാന്മാനില്ല ,ദൈവത്തിന്റെ വികൃതികൾ , മഴക്കാലമേഘം , സ്വാതിതിരുനാൾ ,മഴ, അന്യർ ,കുലം ,പൂരാവൃത്തം ,  മീനമാസത്തിലെ സൂര്യൻ, രാത്രിമഴ , വചനം, മകരമഞ്ഞ് ,ഇടവപ്പാതി  എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു.

സംവിധായകനും തിരക്കഥാകൃത്തുമായിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ ഊരുട്ടമ്പലത്താണ് ജനനം. 

കെ.എസ്. എഫ്. ഡി.സി ചെയർമാനാണ് നിലവിൽ അദ്ദേഹം .2006-ൽ മികച്ച സംവിധായകനുള്ള സംസ്ഥാന സർക്കാർ അവാർഡ് നേടിയിരുന്നു. 1981ൽ പുറത്തിറങ്ങിയ " വേനൽ " ആയിരുന്നു ആദ്യ ചിത്രം. അന്തരിച്ച പി. എ. ബക്കറിന്റെ ശിഷ്യനായിരുന്നു. ആ ചുവന്ന കാലത്തിന്റെ ഓർമ്മയ്ക്ക്, അന്യർ ,മഴ എന്നിവയാണ് അദ്ദേഹം രചിച്ച കൃതികൾ .

ജനപ്രിയ ചിത്രങ്ങളുടെ രീതികളെയും താരങ്ങളെയും ഉപയോഗപ്പെടുത്തുമ്പോഴും വിപണിയുടെ പ്രലോഭനങ്ങൾക്ക് വഴങ്ങാതെ ചിത്രത്തിന്റെ മൂല്യത്തിന് പ്രാധാന്യം കൊടുക്കുന്ന സംവിധായകരിലൊരാളാണ് അദ്ദേഹം .

ഭാര്യ: ഡോ. രമണി. മക്കൾ: പാർവതി ,ഗൗതമൻ .





സലിം പി. ചാക്കോ . 


No comments:

Powered by Blogger.