അബനി ആദിയുടെ " പന്ത് " ജനുവരി 25-ന് തീയേറ്ററുകളിൽ എത്തും.

ഏട്ട് വയസ്കാരിയായ ഒരു മുസ്ലിം പെൺകുട്ടിയുടെ ഫുട്ബോൾ പ്രേമവും ,ഉമ്മുമ്മയുമായുള്ള സ്നേഹ ബന്ധവുമാണ് " പന്തിന്റെ " പ്രമേയം.

2016-ലെ മികച്ച ബാലനടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ അബനി ആദിയാണ് പ്രധാന റോളിൽ അഭിനയിക്കുന്നത്. അബനിയുടെ പിതാവ് ആദിയാണ് " പന്ത് " സംവിധാനം ചെയ്തിരിക്കുന്നത്. 

ഇന്ദ്രൻസ്, വിനീത്, നെടുമുടി വേണു, അജു വർഗ്ഗീസ്, സുധീഷ് ,മുന്ന, ശ്രീകുമാർ , ഇർഷാദ്, സുധീർ കരമന ,സതീഷ് കുമാർ, രമാദേവി തുഷാര ,സ്നേഹ ശ്രീകുമാർ ,നിലമ്പൂർ ആയിഷ ,ബീഗം റാബിയ ,മരിയ പ്രിൻസ്, അനിത ,കിരൺ അരവിന്ദാക്ഷൻ ,ജയ കൃഷ്ണൻ ,പ്രസാദ് കണ്ണൻ, അഞ്ജലി എന്നിവർ പന്തിൽ അഭിനയിക്കുന്നു.

കഥ ,തിരക്കഥ ,സംഭാഷണം ആദിയും , ക്യാമറ  അശ്വഘോഷനും, സംഗീതം ഇർഷാൻ ദേവും, ഗാനരചന ഷംസുദ്ദീൻ കുട്ടത്തും നിർവ്വഹിക്കുന്നു. ഷാജി ചങ്ങരംകുളമാണ് പന്ത് നിർമ്മിക്കുന്നത്.



സലിം പി. ചാക്കോ 

No comments:

Powered by Blogger.