പ്രണയ പൂക്കാലമൊരുക്കി " നീയും ഞാനും " നമ്മളായി.

ഷറഫുദ്ദീൻ ആദ്യമായി നായകനാകുന്ന  " നീയും ഞാനും " ഏ.കെ. സാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നു. കോക്കേഴ്സ് ഫിലിംസിന്റെ ബാനറിൽ സിയാദ് കോക്കറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 

വിഷ്ണു ഉണ്ണികൃഷ്ണൻ ,  അനുസിത്താര , അജു വർഗ്ഗീസ്, ഷിജു വിൽസൺ ,ദിലീഷ് പോത്തൻ , ഷഹീൻ സിദ്ദിഖ് ,സോഹൻ സിനുലാൽ , മൻരാജ് ,കലാഭവൻ ഹനീഫ് ,വീണാ നായർ എന്നിവരാണ് ഈ സിനിമയിൽ അഭിനയിക്കുന്നത് .

സംഗീതത്തിന് പ്രധാന്യമുള്ള ചിത്രമാണിത്. പെണ്ണുകാണാൻ  ചെന്നപ്പോഴാണ്  യാക്കൂബ് ആഷ്മിയെ കാണുന്നത്. പോലീസുകാരനായ യാക്കൂബിന്റെ മനസിൽ ആഷ്മി ആഴ്ന്നിറങ്ങി. ഈ  പ്രണയം സാക്ഷാത്കരിക്കുക എന്ന യാക്കൂബിന്റെ ലക്ഷ്യം നിറവേറിയപ്പോൾ യാക്കൂബിന് തന്റെ ജീവിതം തന്നെ അഴിച്ചു മാറ്റേണ്ടി വന്നു. എല്ലാം മംഗളകരമായി എന്നു കരുതിയയിടത്താണ് പുതിയ സംഭവങ്ങൾ നടക്കുന്നത്. ഇതാണ് സിനിമയുടെ പ്രമേയം. 

ബി.കെ. ഹരി നാരായണൻ ,സലാവുദീൻ കേച്ചേരി എന്നിവർ ഗാനരചനയും ,വിനു തോമസ് സംഗീതവും ,ക്ലിന്റോ ആന്റണി ഛായാഗ്രഹണവും, എ.ആർ .അഖിൽ എഡിറ്റിംഗും ,രാജീവ്  കോവിലകം കലാസംവിധാനവും നിർവ്വഹിക്കുന്നു. ബാദുഷയാണ് പ്രൊഡക്ഷൻ കൺട്രോളർ. ദുബായ്, ഷൊർണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ ചിത്രീകരണം നടന്നത്. 

ഷറഫുദീനും, അനുസിത്താരയും മികച്ച അഭിനയം കാഴ്ചവച്ചു. വിനു തോമസിന്റെ സംഗീതം ശ്രദ്ധേയമായി. പാട്ടുകൾ എല്ലാം മെച്ചപ്പെട്ടതാണ്. ഗ്രാമീണ പശ്ചാത്തലം ഒരുക്കാൻ ഛായാഗ്രാഹകന് കഴിഞ്ഞു. ഏ.കെ. സാജന്റെ സംവിധാനവും മെച്ചപ്പെട്ടതായി .

Rating - 3 / 5 .

സലിം പി. ചാക്കോ . 

No comments:

Powered by Blogger.