" വ്യക്തി മാറിയാൽ സമൂഹം മാറും " പുത്തൻ പ്രമേയവുമായി വി.കെ. പ്രകാശിന്റെ " പ്രാണ'' . നിത്യാ മേനോന്റെ ശക്തമായ തിരിച്ചു വരവ്.

വി.കെ. പ്രകാശ് - നിത്യ മോനോൻ ടീമിന്റെ ചിത്രമാണ്  " പ്രാണ ".  ലോകസിനിമയിൽ  ആദ്യമായി  സ്റൈണ്ട്   സിങ്ക് ഫോർമാറ്റ് ( ചിത്രികരിക്കുന്ന പശ്ചാത്തലത്തിലെ ശബ്ദം മുഴുവനായി പകർത്തുന്ന രീതിയാണിത്. ) പരീക്ഷിക്കുന്ന ആദ്യ ചിത്രമാണിത്. 

നിത്യാ മേനോൻ പ്രധാന കഥാപാത്രമായെത്തുന്ന നായിക പ്രാധാന്യമുള്ള ചിത്രമാണിത്. ഈ ചിത്രത്തിൽ നിത്യാ മേനോൻ മാത്രമാണ് അഭിനയിക്കുന്നത്. നിത്യ എന്ന അഭിനേത്രിയുടെ അസാമാന്യ അഭിനയവും ചിത്രത്തിന്റെ മേക്കിംഗ് ടെക്നോളജിയിൽ കൊണ്ടുവന്ന പുതുമകളുമാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്സ്. 

ഒരു ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരിയുടെ ജീവിതത്തിലുടെയാണ് ചിത്രത്തിന്റെ കഥ കടന്നു പോകുന്നത് . അവരുടെ പുസ്തകം " മ്യൂസിക് ഓഫ് ഫ്രീഡം " സമൂഹത്തിൽ  സ്വഷ്ടിക്കുന്ന അസ്വസ്ഥതകളാണ് സിനിമയുടെ പ്രമേയം. നമ്മൾ നേരിടേണ്ടി വരുന്ന പല പേടികൾ ഉണ്ട്. അതുപോലെ അനുകാലിക പ്രസക്തിയുള്ള പല വിഷയങ്ങളും ഈ സിനിമ ചർച്ച ചെയ്യുന്നു. 

വെള്ളിത്തരയിൽ ദൃശ്യവിസ്മയം തീർക്കുന്ന പി.സി. ശ്രീറാമിന്റെ ക്യാമറ വർക്ക് മനോഹരമാണ്. ഓസ്കാർ അവാർഡ് ജേതാവ് റസൂൽ പൂക്കുട്ടിയും, അമൃത് പ്രീതവും ചേർന്ന്  ശബ്ദമിശ്രണം നടത്തുന്നു.  തമിഴ്, കന്നട, ഹിന്ദി  ഭാഷകളിൽ സിനിമ റിലീസ് ചെയ്യുന്നുണ്ട്. " എന്ന് എന്റെ മൊയ്തീൻ " എന്ന ചിത്രത്തിന് ശേഷം സുരേഷ് രാജും , പ്രവീൺ എസ്. കുമാർ , അനിത രാജ് എന്നിവരാണ് " പ്രാണ'' യുടെ നിർമ്മാതാക്കൾ .കഥയും തിരക്കഥയും സംഭാഷണവും രാജേഷ് ജയരാമനും ,സംഗീതം ലൂയിസ് ബാങ്ക്സും , ഗാനരചന ഹരി നാരായണനും, രാജീവ് നായരും ,പശ്ചാത്തല സംഗീതം അരുൺ വിജയും നിർവ്വഹിക്കുന്നു. രതീഷ് വേഗയാണ് ടൈറ്റിൽ ഗാനം ഒരുക്കിയിരിക്കുന്നത്. നിത്യാ മേനോൻ ഒരു ഗാനം ആലപിക്കുന്നുമുണ്ട്. തേജി മണലേൽ എക്സിക്യൂട്ടിവ് പ്രൊഡ്യൂസറും ,ബാദുഷ പ്രൊഡക്ഷൻ കൺട്രോളറുമാണ്. 

നിത്യാ മേനോൻ മലയാളത്തിൽ വീണ്ടും ശക്തമായ തിരിച്ച് വരവ് നടത്തുന്ന ചിത്രം കൂടിയാണിത്. ഈ സിനിമയിൽ മറ്റ് താരങ്ങൾ ഇല്ലെങ്കിലും ദുൽഖർ സൽമാൻ, കുഞ്ചാക്കോ ബോബൻ, ജോയി മാത്യൂ എന്നീ താരങ്ങളുടെ ശബ്ദ സാന്നിദ്ധ്യമുണ്ട്.

സിനിമയിൽ പുത്തൻ പരീക്ഷണങ്ങൾ നടത്തുന്ന സംവിധായകൻ വി.കെ. പ്രകാശിന് അഭിമാനിക്കാം. സിങ്ക് സറൗണ്ട് സൗണ്ട് സിസ്റ്റം പുതിയ ആസ്വാദനാനുഭവമാണ് പ്രേക്ഷകന് നൽകിയിരിക്കുന്നത്. നിത്യാ മേനോന്റെ അഭിനയ മികവും എടുത്ത് പറയാം. 

സമൂഹത്തിൽ  സ്ത്രികളോടും , കുട്ടികളോടും നടത്തുന്ന പീഠനങ്ങൾക്കും, അക്രമങ്ങൾക്കുമെതിരെ  " താര അനുരാധ " എന്ന കഥാപാത്രം നടത്തുന്ന  സ്വയം പ്രതികാരം ശ്രദ്ധേയമാണ്  . ഇത് സമുഹത്തിൽ പുതിയ ചലനങ്ങൾക്ക് കാരണമാകും. രചനയിലും അവതരണത്തിലും ഏറെ പുതുമ സമ്മാനിക്കുന്ന ചിത്രമാണ് വി.കെ. പ്രകാശിന്റെ " പ്രാണ " .

Rating :  3.5 / 5 .

സലിം പി. ചാക്കോ . 

No comments:

Powered by Blogger.