" ലോനപ്പന്റെ മാമ്മോദീസയുമായി " ജയറാമും ,ലിച്ചിയും , ലിയോ തദേവൂസും ഫെബ്രുവരി ഒന്ന് തീയേറ്ററുകളിലേക്ക്.

ജയറാം നായകനാകുന്ന " ലോനപ്പന്റെ മാമ്മോദീസ " സംവിധാനം ചെയ്യുന്നത് ലിയോ തദേവൂസാണ്.  അന്നാ രേഷ്മ രാജനാണ് ( ലിച്ചി) നായിക വേഷത്തിൽ എത്തുന്നത്. തൃശൂർ, മാള, ഇരിങ്ങാലക്കുട എന്നിവടങ്ങളിലെ ക്രൈസ്തവ  സമൂഹത്തിന്റെ ഭാഷയുടെയും, ആചാരങ്ങളുടെയും പശ്ചാത്തലത്തിലുള്ള ചിത്രമാണിത്. 

കനിഹ, ശാന്തി കൃഷ്ണ ,നിഷ സാരംഗ്, ഇവ പവിത്രൻ, ഇന്നസെന്റ്, ഹരീഷ് കണാരൻ, ജോജു ജോർജ്‌, ദിലീഷ് പോത്തൻ, അലൻസിയർ ലേ ലോപ്പസ്, ഇർഷാദ്, നിയാസ് ബക്കർ എന്നിവർ ഈ സിനിമയിൽ അഭിനയിക്കുന്നു. 

ഗാനരചന ഹരിനാരായണനും സംഗീതം അൽഫോൺസ് ജോസഫും ,ഛായാഗ്രഹണം സുധീർ രവീന്ദ്രനും നിർവ്വഹിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയാണ് . പെൻ ആന്റ്  പെപ്പർ ക്രിയേഷൻസിന്റെ ബാനറിൽ നവാഗതനായ ഷിനോയ് മാത്യൂവാണ് ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്. 

നാട്ടിൽ അമലോത്ഭവ എന്ന പേരിൽ ഒരു ചെറിയ വാച്ച്കട നടത്തുകയാണ് ലോനപ്പൻ ( ജയറാം) .ലോനപ്പന് മൂന്ന് സഹോദരിമാണ്. വല്ലേച്ചിയും ( ശാന്തികൃഷ്ണ) , ഇളയേച്ചിയും ( നിഷാ സാരംഗ് ) , കുടാതെ ഒരു അനുജത്തിയും ( ഇവ പവിത്രൻ)  .  ലോനപ്പനടക്കം നാലുപേരും വിവാഹം കഴിച്ചിട്ടില്ല .അപ്പച്ചൻ ഉണ്ടാക്കിവച്ച പ്രാരാബന്ധങ്ങളിൽ ഒന്നു മുങ്ങി നിവർന്നു വരുമ്പോഴേക്കും വല്ലേച്ചിയുടെ വിവാഹപ്രായം കഴിഞ്ഞിരുന്നു. ഇളയ ചേച്ചിയുടെ വിവാഹത്തിനു വേണ്ടി സ്വരുകുട്ടിയതെല്ലാം അവളുടെ ചികിൽസയ്ക്ക് ചിലവായി. പെങ്ങൻമാരെ കെട്ടിച്ചു വിടാതെ ആങ്ങളയായ തനിക്ക് ഒരു വിവാഹം ഉണ്ടോ എന്നാണ് ലോനപ്പന്റെ പക്ഷം. 

ഒരു ദിവസം ലോനപ്പനെ തേടി ഒരു കത്ത് എത്തുന്നു . പണ്ട് സ്കൂളിൽ പഠിച്ചിരുന്ന സഹപാഠികൾ ഒത്തു കുടാനൊരുങ്ങുന്നു  .ആ സൗഹൃദ കൂട്ടായ്മയിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിച്ചു കൊണ്ടുള്ള കത്തായിരുന്നു അത്. മനസില്ല മനസോടെയാണ് ലോനപ്പൻ എത്തിയതെങ്കിലും അവിടെ കണ്ടതും കേട്ടതുമെല്ലാം ലോനപ്പന് അവിശ്വസനീയമായിരുന്നു. തന്നോടൊപ്പം പഠിച്ചിരുന്നുവരെല്ലാം പാടെ മാറിയിരിക്കുന്നു. അവരിൽ പലരും ഉയർന്ന പദവികൾ അലങ്കരിക്കുന്നു  .ലോനപ്പിൽ വന്ന മാറ്റങ്ങൾ സുഹൃത്തുക്കളും ശ്രദ്ധിച്ചു. ഒരു കാലത്ത് തങ്ങളുടെയൊക്കെ ആശയും ആവേശവുമായിരുന്ന ലോനപ്പൻ ഇത്തരത്തിൽ എങ്ങനെ മാറാൻ കഴിഞ്ഞുവെന്ന്ഓർത്ത് എല്ലാവരും അത്ഭുതപ്പെട്ടു .അത് ലോനപ്പനിൽ ഉണ്ടാക്കിയ തിരിച്ചറിവ് വളരെ വലുതായിരുന്നു. അവിടെ നിന്ന് അങ്ങോട്ട് ലോനപ്പൻ തന്റെ ജീവിതത്തിൽ ഒരു        യുടേൺ  എടുക്കുകയായിരുന്നു.

നമുക്ക് ഏറ്റവും പരിചിതമായ ഒരാളുടെ സാന്നിദ്ധ്യമാണ് ജയറാം അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ പ്രത്യേകത. ലോനപ്പന്റെ മാമോദീസ ( പുനർജന്മം) എന്ന സിനിമയ്ക്കായി നമുക്ക് കാത്തിരിക്കാം. 


സലിം പി. ചാക്കോ .

No comments:

Powered by Blogger.