തമിഴ് ജനതയെ വിസ്മയിപ്പിക്കാനൊരുങ്ങി മമ്മുട്ടി . കോയമ്പത്തൂരും ചെന്നൈയും മധുരയും തുടങ്ങിയ പ്രധാന നഗരങ്ങളിൽ പത്തോളം സെന്ററുകളിൽ  മമ്മൂട്ടി  എന്ന നടന്റെ മാസ്റ്റർപീസായ "  പേരൻപിന് " ഫാൻസ്‌ ഷോ ഒരുക്കി ഒരു ഇന്റസ്ട്രറിയെ   ഞെട്ടിച്ചുകൊണ്ടാണ് മമ്മൂട്ടി ഫാൻസ്  തമിഴ്ഘടകം രംഗത്ത് എത്തിയിരിക്കുന്നത് . 

മറ്റൊരു അന്യഭാഷാ നടനും ലഭിക്കാത്ത വരവേൽപ്പ് കൊടുക്കാനൊരുങ്ങി  തമിഴ്നാട്ടില്‍ ആരാധകർ സജിവമാണ്. 
        
 പ്രവർത്തകർ നിരവധി പദ്ധതികളാണ് റിലീസിന് പ്ലാൻ ചെയ്തിരിക്കുന്നത്. ഒരു മാസ്സ് സിനിമ അല്ലാതിരുന്നിട്ടും പേരൻപിന് മുന്നോടിയായി തമിഴ്നാട്ടിൽ ഫാൻസ്‌ പ്രവർത്തകർ ഇത്രയും സജീവമായി രംഗത്ത് വന്നത് തമിഴ് സിനിമ ലോകവും ഏറെ കൗതുകത്തോടെ ആണ് കാണുന്നത്.
    
 ഫാൻസ്‌ ഷോകൾക്കായി നിരവധി സെന്ററുകളിൽ നിന്നും പ്രവർത്തകർ ബന്ധപ്പെടുന്നുണ്ടന്നും വിതരണക്കാരുമായി ആലോചിച്ചു വേണ്ട നടപടി കൈക്കൊള്ളുമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി ബാലു മോഹൻ പറഞ്ഞു. 

സിനിമയുടെ പ്രദർശനം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മുൻപ് നടന്നിട്ടുള്ളത് പോലെ തമിഴ്നാട്ടിലും നടന്നിട്ടുള്ളത് കൊണ്ട്  രാത്രിയിൽ നടത്താറുള്ള ഫാൻസ്‌ ഷോ മാറ്റി  സാധാരണക്കാരിലേക്കും കൂടെ  എത്തിക്കത്തക്കവിധത്തിലാണ് ഫാൻസ്‌ഷോ ഒരുക്കിയിരിക്കുന്നതെന്ന് തമിഴ്  രസികർ മൻട്രം!

മമ്മൂക്കയെ ഇഷ്ടപ്പെടുന്ന ഏതൊരു ഫാൻസിനും സഹകരിക്കത്തക്കവിധമാണ് കാര്യങ്ങൾ അണിയറയിൽ ഒരുങ്ങുന്നത് !
     

No comments:

Powered by Blogger.