റാം ചരൺതേജയുടെ " വിനയ വിധേയ രാമ " ഫെബ്രുവരി ഒന്നിന് റിലിസ് ചെയ്യും.

മെഗാ പവർ സ്റ്റാർ റാം ചരൺതേജ  നായകനാകുന്ന ചിത്രം "  വിനയ വിധേയ  രാമ "  മലയാളം , തെലുങ്ക് , തമിഴ് എന്നി ഭാഷകളിൽ ഫെബ്രുവരി ഒന്നിന് റിലിസ് ചെയ്യുന്നു. . ബോയപട്ടി ശ്രീനുമാണ് രചനയും, സംവിധാനവും നിർവ്വഹിക്കുന്നത്. 

കിയാരാ അദ്വാനിയാണ് നായിക. വിവേക് ഒബ്റോയ് യാണ് വില്ലൻ വേഷത്തിൽ എത്തുന്നത്. ദേവിശ്രീ പ്രസാദ് സംഗീതവും, ഋഷി പഞ്ചാബി, ബണ്ടി രമേശ് എന്നിവർ ഛായാഗ്രഹണവും ,എസ്. കനൽ കണ്ണൻ ആക്ഷൻ സംവിധാനവും നിർവ്വഹിക്കുന്നു. 

ഡി.വി. വി. എന്റെർടെയിൻമെന്റ്സ്  നിർമ്മിച്ച് പ്രകാശ് ഫിലിംസ് ചിത്രം അവതരിപ്പിക്കുന്നു .രംഗസ്ഥലത്തിനു ശേഷം രാം ചരൺ തേജ നായകനാകുന്ന ചിത്രമാണ് " വിനയ വിധേയ  രാമ " .

No comments:

Powered by Blogger.