" ചിലപ്പോൾ പെൺക്കുട്ടി " റിലീസ് വൈകും .


ഒരു റിയൽ സംഭവം ചിത്രീകരിച്ച സംവിധായകൻ കേരളത്തിൽ ഞാൻ മാത്രമാണോ? മറ്റേതെങ്കിലും ചിത്രങ്ങൾ കേരളത്തിൽ റിലീസ് ചെയ്തിട്ടുണ്ടോ?
പെൺകുട്ടികൾക്കു ഒരു സന്ദേശം !!
പീഡനങ്ങൾക്ക് എതിരെ ഒരു ശബ്ദം ഉയർത്തിയ പാവം ഞങ്ങൾ!
അനിമൽവെൽഫയർ ബോഡിന്റെയും സെൻസർ ബോഡിന്റയും പീഡനങ്ങൾക്കൊടുവിൽ
 ഇന്നു കൈരളി നിള തിയേറ്ററിൽ നമ്മുടെ സിനിമ സെൻസർ നടന്നു..?
 ഭാഗ്യലക്ഷ്മി, ചിപ്പി, വിജി തമ്പി, അനൂപ്, സെൻസർ ബോഡ് ഓഫീസർ അടക്കം ഒരേ സ്വരത്തിൽ ചിലപ്പോൾ പെൺകുട്ടി പ്രദർശനം തടഞ്ഞ്... 
ഇന്ത്യയിലെ ഒരു വലിയ വിപത്ത് വിഷയമായതാണ് കാരണം... 
കേരളത്തിൽ സ്ഥിതി ചെയ്യുന്ന സെൻസർ ബോഡിനു ചിലപ്പോൾ പെൺകുട്ടിയുടെ പ്രദർശന അനുമതി തരാനുള്ള യോഗ്യതയില്ല പോലും ? ആസിഫ കഠ്യവ വിഷയം സിനിമയിൽ വന്നതു ചൂണ്ടി കാട്ടിയാണ് ബോധപൂർവ്വം സിനിമയുടെ പ്രദർശനം തടഞ്ഞത്.. ടി വി പത്രമാധ്യമങ്ങളിലൂടെ വരുന്ന ഒരു വാർത്ത കേരളത്തിലെ ഒരു പെൺകുട്ടിയിലുണ്ടാക്കുന്ന ഭയമാണ് സിനിമ..  ഒറ്റപ്പെട്ടു ജീവിക്കുന്ന ഒരു പെൺകുട്ടിക്കോ സ്ത്രീക്കോ പ്രായഭേദമില്ലാതെ ഏതു നിമിഷവും സംഭവിക്കാവുന്നതാണ് പ്രമേയം.. ഇതൊന്നും കണക്കിലെടുക്കാതെ കഠ്യവ സംഭവം സിനിമയിൽ കൊണ്ടുവന്നതിനു ഒരു അന്താരാഷ്ട്ര വിഷയമാക്കി അതിനെ വളച്ചൊടിച്ച സംഭവത്തോട് നമുക്ക് എങ്ങനെ കാണാൻ കഴിയും...
ഗാന്ധിയുടെ കൊലപാതകം കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും വലിയ സംഭവമാണ് കഠ്യവ ആസിഫ കൊലപാതകം.. ഞാനൊരു ഹിന്ദു വിശ്വാസിയാണ് പക്ഷെ ഈ സംഭവത്തോട് ഒരിക്കലും അനുകൂലിക്കാൻ കഴിയില്ല അത് ഞാനെന്നല്ല ഏതൊരു മത വിശ്വാസിക്കും....


പ്രസാദ് നൂറനാട് 
( സംവിധായകൻ) .

No comments:

Powered by Blogger.