" നീയും ഞാനും " ജനുവരി 18 ന് റിലിസ് ചെയ്യും. ഷറഫുദീൻ നായകൻ. ഏ.കെ. സാജൻ സംവിധാനം .

ഷറഫുദ്ദീൻ ആദ്യമായി നായകനാകുന്ന ചിത്രം " നീയും ഞാനും " ഏ.കെ. സാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു. കോക്കേഴ്സ് ഫിലിംസിന്റെ ബാനറിൽ സിയാദ് കോക്കറാണ് ചിത്രം നിർമ്മിക്കുന്നത്. 

വിഷ്ണു ഉണ്ണികൃഷ്ണൻ ,  അനുസിത്താര ,  അജു വർഗ്ഗീസ്, ഷിജു വിൽസൺ ,ദിലീഷ് പോത്തൻ , ഷഹീൻ സിദ്ദിഖ് ,സോഹൻലാൽ , മനുരാജ് ,കലാഭവൻ ഹനീഫ് എന്നിവരാണ് ഈ സിനിമയിൽ അഭിനയിക്കുന്നത് .

സംഗീതത്തിന് പ്രധാന്യമുള്ള ചിത്രമാണിത്. കോഴിക്കോട്ടെ തിരക്കേറിയ നഗരവീഥികളിലെവിടെയോ വച്ചാണ് യാക്കൂബ് ആഷ്മിയെ കാണുന്നത്. ഈ പ്രണയം സാക്ഷാത്കരിക്കുക എന്ന യാക്കൂബിന്റെ ലക്ഷ്യം നിറവേറിയപ്പോൾ യാക്കൂബിന് തന്റെ ജീവിതം തന്നെ അഴിച്ചു മാറ്റേണ്ടി വന്നു. എല്ലാം മംഗളകരമായി എന്നു കരുതിയയിടത്താണ് പുതിയ സംഭവങ്ങൾ നടക്കുന്നത്. ഇതാണ് സിനിമയുടെ പ്രമേയം. 

ബി.കെ. ഹരി നാരായണൻ ,സലാവുദീൻ കേച്ചേരി എന്നിവർ ഗാനരചനയും ,വിനു തോമസ് സംഗീതവും ,ക്ലിന്റോ ആന്റണി ഛായാഗ്രഹണവും, അഖിൽ എഡിറ്റിംഗും, രാജിവ് കോവിലകം കലാസംവിധാനവും നിർവ്വഹിക്കുന്നു. ബാദുഷയാണ് പ്രൊഡക്ഷൻ കൺട്രോളർ. 

ദുബായ്, ഷൊർണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിലാണ്  ചിത്രീകരണം നടന്നത്. 

No comments:

Powered by Blogger.