ഹൊറർ ചിത്രം " ബ്രിട്ടീഷ് ബംഗ്ളാവ് " ജനുവരി 25ന് തീയേറ്ററുകളിലേക്ക്. സന്തോഷ് കീഴാറ്റൂർ പോലീസ് വേഷത്തിൽ.ഫ്രീ ബേഡ്സ്‌ എന്റർടൈമെന്റിനു വേണ്ടി സുബൈർ സംവിധാനം ചെയ്യുന്ന ചിത്രമാണ്  " ബ്രിട്ടിഷ് ബംഗ്ളാവ് " .സത്യസന്ധനായ  ഒരു പോലീസ്‌ ഓഫീസറുടെ 
കുറ്റാന്വേഷണ മികവ്‌ വരച്ചുകാട്ടുന്ന ചിത്രം കൂടിയാണിത്. ആക്ഷനും ഗ്ലാമറിനും പ്രാധാന്യം ഉള്ള ഈ ചിത്രം  ഹൊററാണ് .


സന്തോഷ്‌ കീഴാറ്റൂരാണു പോലീസ്‌ ഓഫീസറായി വേഷമിടുന്നത്‌.ഒരു പറ്റം ആയുർവേദ കോളജിലെ കുട്ടികളുടെ പഠന യാത്രയുമായുണ്ടാകുന്ന സംഭവബഹുലമായ ചില അനുഭവങ്ങളിലൂടെയുള്ള  കഥയാണിത് .ഒറ്റപ്പെട്ട കാട്ടിലെ താമസത്തിനു തെരഞെടുക്കുന്ന ബ്രിട്ടീഷ്‌ ബംഗ്ലാവിനെ ചുറ്റിപറ്റിയുള്ള നിഗൂഡമായ ചില സംഭവങ്ങളാണ്  കഥയുടെ പ്രമേയം.ടൂർ അംഗങ്ങളായ അതിസുന്ദരികളായ മൂന്നു പെൺകുട്ടികളുടെ  അപ്രക്ഷീത തിരോധാനവും ,ബ്രിട്ടീഷ്‌ ബംഗ്ലാവിനെക്കുറിച്ച്‌ കേൾക്കുന്ന പ്രേത കഥകളും തുടർന്ന് കേസന്വേഷണ ചുമതല ഏറ്റെടുത്ത്‌ അവിടേക്കെത്തുന്ന അതിസമർദ്ധനായ പോലീസ്‌ ഓഫീസർ എസ്‌. ഐ ജോസിന്റെ 
അന്വേഷണമികവിലൂടെ, രഹസ്യങ്ങളുടെ ചുരുളുകൾ ഒന്നൊന്നായി  പുറം ലോകമറിയുന്നതും, കഥാവഴിയിൽ വ്യത്യസ്തങ്ങളായ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു. 

തീവ്രപ്രണയവും പ്രണയഗാനങ്ങളും 
ഒക്കെയുണ്ടെങ്കിലും  ചിത്രത്തിൽ  ആദ്യന്തം ഭയത്തിന്റെ നിഴൽപരത്തി ഉദ്യോഗജനകമായ രംഗങ്ങളാണു ഉൾ കാടിന്റെ പശ്ചാത്തലത്തിലെടുത്ത ഈ ചിത്രത്തിന്റെ പ്രത്യേകത.

പ്രമേയത്തിന്റെ പുതുമയല്ല ചിത്രം വരച്ചുകാട്ടുന്നത്‌.. പ്രേക്ഷകമനസ്സിൽ പ്രവചനാതീത രംഗങ്ങളിലൂടെ കഥപറഞ്ഞ്‌  ഉത്തമനായ പോലീസ്‌  ഓഫീസർ 
എങ്ങനെയാണെന്ന് കാട്ടിതരികകൂടിയാണ് ചെയ്യുന്നത്. എക്കാലത്തും പഴിമാത്രം കേട്ട്‌ വരുന്ന പോലീസിന്റെ നേർ ചിത്രം പറഞ്ഞ്‌ വയ്ക്കുക എന്ന ഉദ്ദേശ്യം കൂടി കാക്കിക്കുള്ളിലെ കലാകാരനായ സുബൈർ മുഹമ്മദിന്റെ  ലക്ഷ്യമായിരുന്നു.

ചിത്രത്തിൽ ഒരു തമിഴ്‌ ഗാനത്തിന്റെ രചനയും ഇദ്ദേഹത്തിന്റേതായുണ്ട്‌.ജാസി ഗിഫ്റ്റും,നയനാ നായരുമാണു ഗാനങ്ങൾ പാടിയിരിക്കുന്നത്‌.
സംഗീതം എഡ്വിൻ ഏബ്രഹാം.
സാബുഘോഷിന്റെ കഥക്ക്‌ തിരകഥ ഒരുക്കുന്നത്‌ പ്രശാന്ത്‌ അഴിമലയും, ക്യാമറ ജഗത്‌ വി റാമും,എഡിറ്റിംഗ്‌ കപിൽ ഗോപാലകൃഷ്ണനും നിർവ്വഹിക്കുന്നു.
മേക്കപ്പ്‌ മുരളിയും ,
അസോസിയേറ്റ്‌ ഡയറക്ടർ ബോബിയുമാണു.
ദേവരാജ്‌ പ്രൊഡക്ഷൻ കംട്രോളറായും അയ്മനം സാജൻ ചിത്രത്തിന്റെ പി.ആർ.ഒ യുമായി പ്രവർത്തിക്കുന്നു.പാദുവ ഫിലിംസ്  ചിത്രം വിതരണം ചെയ്യുന്നു .

സന്തോഷ്‌ കീഴാറ്റൂർ, ആദിശരവണൻ,കൊച്ചു പ്രേമൻ, അനൂപ്‌ ചന്ദ്രൻ,ശിവമുരളി,ജെ സി കൊട്ടാരക്കര,മനുരാജ്‌,
റഷീദ്‌ കോട്ടയം,അഞ്‌ജന,മൃദുല വിജയ്‌,രമാ ദേവി,വർഷ എന്നിവരാണ്  ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. 

അനിൽ ചന്ദ്രശേഖറാണ് ചിത്രം നിർമ്മിക്കുന്നത്. 

No comments:

Powered by Blogger.