പ്രണവ് മോഹൻലാലിന്റെ " ഇരുപത്തിയൊന്നാം നൂറ്റാണ്ട് " ഒരു ലൗസ്റ്റോറിയാണ് ; ഒരു റോമാന്റിക് ത്രില്ലർ . സംവിധാനം - അരുൺ ഗോപി. നിർമ്മാണം - ടോമിച്ചൻ മുളകുപാടം . ജനുവരി 25ന് റിലിസ് ചെയ്യും.



" ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ " എത്തുമ്പോൾ പ്രണയത്തിനും കാതലായ വ്യതിയാനങ്ങളുണ്ട്. ഇന്നത്തെ കമിതാക്കൾ അഡ്വാൻസ്ഡ് ആണ്. പുതിയ ചിന്താഗതിയും സംസ്കാരവും പുലർത്തുന്നവരാണ് .ഇവിടെ നായകനും നായികയും തമ്മിൽ കടുത്ത പ്രണയമില്ല. അവർ പ്രണയത്തിലേക്ക് എത്തുമോ എന്നാണ്  " ഇരുപത്തിയൊന്നാം നൂറ്റാണ്ട് " അന്വേഷിക്കുന്നത് .

ആക്ഷനും, സാഹസികതയും ഒപ്പം പ്രണയവും ഒത്തുചേരുന്ന ഒരു ഫാമിലി എന്റെർടെയ്നറാണ് " ഇരുപത്തിയൊന്നാം നൂറ്റാണ്ട് " .പ്രണവ് മോഹൻലാലിനെ നായകനാക്കി അരുൺ ഗോപി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മുളകുപ്പാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടമാണ് ഈ സിനിമ നിർമ്മിക്കുന്നത്. 

അടിസ്ഥാനപരമായി ഇതൊരു പ്രണയ ചിത്രമാണെങ്കിലും യാത്രയാണ് ഈ സിനിമയെ മുന്നോട്ട് നയിക്കുന്നത്. കേരളത്തിൽ നിന്നും ഗോവയിൽ ചേക്കേറിയ ഒരു കുടുംബമാണ് ബാബയുടേത്. ബാവ ഗോവയിൽ റസ്റ്റോറന്റ് നടത്തുന്നു .ഗോവയിൽ നല്ല സ്വാധീനമുള്ള ആളാണ് ബാവ. ബാവയുടെ മകൻ  അപ്പുവിന്റെ കൂട്ട് അമ്മയാണ് .കാഞ്ഞിരപ്പള്ളിയിലെ പ്രബലമായ കുടുംബത്തിന്റെ അംഗമാണ് സായ . അപ്പുവും സായയും സൗഹൃദം കൂടുന്നത് ഇവരൊന്നിച്ചുള്ള സാഹസികമായ യാത്രയിലുടെയാണ്. ഇവർ നേരിടുന്ന യാത്രക്കിടയിൽ നേരിടുന്ന പ്രതിസന്ധികളാണ് സിനിമയുടെ പ്രമേയം. 

പുതുമുഖം സായ ഡേവിഡാണ് നായിക.ഇന്നസെന്റ് ,കന്നഡ താരം  ഹരീഷ് രാജ്, സിദ്ദീഖ് ,  മനോജ് കെ. ജയൻ, കലാഭവൻ ഷാജോൺ ,ധർമജൻ ബോൾഗാട്ടി ,ബിജുക്കുട്ടൻ ,  ടിനി ടോം ,ജി. സുരേഷ് കുമാർ, അഭിരവ് ,കൃഷ്ണപ്രസാദ് ,  ആന്റണി പെരുമ്പാവൂർ ,നെൽസൺ ,ഷാജുശ്രീധർ  ,സുന്ദർ ,വിനോദ് കെടാമംഗലം , ശ്രീധന്യ തെക്കിനേത്ത്,    ,ശ്രീദേവി ഉണ്ണി, ടി. പാർവ്വതി എന്നിവർ ഈ സിനിമയിൽ വേഷമിടുന്നു.   അതിഥിതാരമായി ഗോകുൽ സുരേഷും അഭിനയിക്കുന്നു.

അഭിനന്ദ് രാമാനുജം ഛായാഗ്രഹണവും ,ബി.കെ ഹരിനാരായൺ ഗാനരചനയും ,സംഗീതം ഗോപി സുന്ദറും , വിവേക് ഹർഷൻ എഡിറ്റിംഗും , ജോസഫ് നെല്ലിക്കൽ കലാസംവിധാനവും , ലിബിൻ മോഹൻ മേക്കപ്പും , ധന്യ ബാലകൃഷ്ണൻ കോസ്റ്റ്യൂം ഡിസൈനും ,ലിബിൻ മോഹൻ മേക്കപ്പും, തപസ് നായക് സൗണ്ട് മിക്സിംഗും  നിർവ്വഹിക്കുന്നു. ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത് പീറ്റർ ഹെയ്നാണ്. നോബിൾ ജേക്കബ്ബ് പ്രൊജക്ട് ഡിസൈനറായി  പ്രവർത്തിക്കുന്നു. 

എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ റോസക്കുട്ടി ആന്റണിയാണ്. ചീഫ് അസോസിയേറ്റ് ഡയറ്കടറായി പാർത്ഥനും, സൗണ്ട് ഡിസൈൻ രങ്കനാഥ് രാവീയും , പ്രൊഡക്ഷൻ എക്സിക്യൂട്ടിവായി ഷിഹാബ് വെണ്ണലയും, സ്റ്റണ്ട്സ് സുപ്രീം സുന്ദറും ,ചീഫ് അസോസിയേറ്റ് ഛായാഗ്രാഹകനായി ജാക്സൺ ജോൺസണും, സംവിധാന സഹായികളായി അജീഷ് ബാലു, അമൃത് രാജ് , അരുൺലാൽ കരുണാകരൻ, ആരോൺ മാത്യു , ഓസ്റ്റിൻ ഏബ്രാഹാം ,ശിവ റാം , ആൻമി എലിസബേത്ത് സാബു, അന്ന മാത്യൂ , സജിത്ത് കണ്ണൻ, അഭിരാവ് ജാനൻ എന്നിവരും , സ്റ്റിൽസ് രാംദാസ് മാത്തൂരും , ഡിസൈൻസ്  റിയാസ് വൈറ്റ് മാർക്കറും നിർവ്വഹിക്കുന്നു. 

എറണാകുളം, ഗോവ, ബാലി, തെങ്കാശി, ചെങ്കോട്ട, വാഗമൺ , കുട്ടിക്കാനം ,പാലാ , കാഞ്ഞിരപ്പള്ളി, വർക്കല എന്നിവടങ്ങളായി മൂന്ന് ഷെഡ്യൂളുകളിലായി തൊണ്ണൂറ് ദിവസം കൊണ്ടാണ് " ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ " ചിത്രീകരണം പൂർത്തിയായത്. ജനുവരി 25ന് മുളകുപ്പാടം ഫിലിംസ് ഈ സിനിമ തീയേറ്ററുകളിൽ എത്തും. 

രാമലീലയുടെ വൻ വിജയത്തിന് ശേഷം അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പ്രണവ് മോഹൻലാൽ " ആദി'' യ്ക്ക് ശേഷം അഭിനയിക്കുന്ന ചിത്രം കൂടിയാണ്  ഇരുപത്തിയൊന്നാം നൂറ്റാണ്ട് " .

സലിം പി. ചാക്കോ .

No comments:

Powered by Blogger.