പ്രണവ് മോഹൻലാലിന്റെ " ഇരുപത്തിയൊന്നാം നൂറ്റാണ്ട് " ജനുവരി 25ന് . സംവിധാനം - അരുൺ ഗോപി. നിർമ്മാണം - ടോമിച്ചൻ മുളകുപ്പാടം .

ആക്ഷനും, സാഹസികതയും ഒപ്പം പ്രണയവും ഒത്തുചേരുന്ന ഒരു എന്റെർടെയ്നറാണ് " ഇരുപത്തിയൊന്നാം നൂറ്റാണ്ട് " .പ്രണവ് മോഹൻലാലിനെ നായകനാക്കി അരുൺ ഗോപി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മുളകുപ്പാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടമാണ് ഈ സിനിമ നിർമ്മിക്കുന്നത്. 

അടിസ്ഥാനപരമായി ഇതൊരു പ്രണയ ചിത്രമാണെങ്കിലും യാത്രയാണ് ഈ സിനിമയെ മുന്നോട്ട് നയിക്കുന്നത്. കേരളത്തിൽ നിന്നും ഗോവയിൽ ചേക്കേറിയ ഒരു കുടുംബമാണ് ബാബയുടേത്. ബാവ ഗോവയിൽ റസ്റ്റോറന്റ് നടത്തുന്നു .ഗോവയിൽ നല്ല സ്വാധീനമുള്ള ആളാണ് ബാവ. ബാവയുടെ മകൻ  അപ്പുവിന്റെ കൂട്ട് അമ്മയാണ് .കാഞ്ഞിരപ്പള്ളിയിലെ പ്രബലമായ കുടുംബത്തിന്റെ അംഗമാണ് സായ . അപ്പുവും സായയും സൗഹൃദം കൂടുന്നത് ഇവരൊന്നിച്ചുള്ള സാഹസികമായ യാത്രയിലുടെയാണ്. ഇവർ നേരിടുന്ന യാത്രക്കിടയിൽ നേരിടുന്ന പ്രതിസന്ധികളാണ് സിനിമയുടെ പ്രമേയം. 

പുതുമുഖം സായ ഡേവിഡാണ് നായിക.ഇന്നസെന്റ് ,സിദ്ദിഖ് , മനോജ് കെ. ജയൻ, കലാഭവൻ ഷാജോൺ ,ധർമജൻ ബോൾഗാട്ടി ,ബിജുക്കുട്ടൻ ,  ടിനി ടോം ,ജി. സുരേഷ് കുമാർ, കന്നഡ താരം  ഹരീഷ് , അഭിരവ് ,കൃഷ്ണപ്രസാദ് ,  ആന്റണി പെരുമ്പാവൂർ ,നെൽസൺ ,ഷാജു ,സുന്ദർ ,വിനോദ് കെടാമംഗലം , ശ്രീധന്യ , 
ഇളവരസ്  ,ശ്രീദേവി ഉണ്ണി, ടി. പാർവ്വതി എന്നിവർ ഈ സിനിമയിൽ വേഷമിടുന്നു.   അതിഥിതാരമായി ഗോകുൽ സുരേഷും അഭിനയിക്കുന്നു.
അഭിനന്ദ് രാമാനുജം ഛായാഗ്രഹണവും ,ബി.കെ ഹരിനാരായൺ ഗാനരചനയും ,സംഗീതം ഗോപി സുന്ദറും ,  ജോസഫ് നെല്ലിക്കൽ കലാസംവിധാനവും , ലിബിൻ മോഹൻ മേക്കപ്പും , ധന്യ ബാലകൃഷ്ണൻ കോസ്റ്റ്യൂം ഡിസൈനും നിർവ്വഹിക്കുന്നു. ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത് പീറ്റർ ഹെയ്നാണ്. നോബിൾ ജേക്കബ്ബ് പ്രൊഡക്ഷൻ കൺട്രോളറായി പ്രവർത്തിക്കുന്നു. 

എറണാകുളം, ഗോവ, ബാലി, തെങ്കാശി, ചെങ്കോട്ട, വാഗമൺ , കുട്ടിക്കാനം ,പാലാ , കാഞ്ഞിരപ്പള്ളി, വർക്കല എന്നിവടങ്ങളായി മൂന്ന് ഷെഡ്യൂളുകളിലായി തൊണ്ണൂറ് ദിവസം കൊണ്ടാണ് " ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ " ചിത്രീകരണം പൂർത്തിയായത്. ജനുവരി 25ന് മുളകുപ്പാടം ഫിലിംസ് ഈ സിനിമ തീയേറ്ററുകളിൽ എത്തും. 

രാമലീലയുടെ വൻ വിജയത്തിന് ശേഷം അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പ്രണവ് മോഹൻലാൽ " ആദി'' യ്ക്ക് ശേഷം അഭിനയിക്കുന്ന ചിത്രം കൂടിയാണ്  ഇരുപത്തിയൊന്നാം നൂറ്റാണ്ട് " .

സലിം പി. ചാക്കോ .

No comments:

Powered by Blogger.