ആഷിഖ് അബുവിന്റെ " വൈറസ് " ഏപ്രിൽ 11ന് തീയേറ്ററുകളിലേക്ക് .

കേരളം അതിജീവിച്ച മഹാരോഗം നിപ്പാ വൈറസിന്റെ പശ്ചാത്തലത്തിൽ ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് " വൈറസ് " . ഒ.പി.എംമിന്റെ ബാനറിൽ റീമ കല്ലിങ്കൽ ആണ് " വൈറസ് " നിർമ്മിക്കുന്നത്. 

സിനിമയിൽ സിസ്റ്റർ ലിനിയായി റീമ കല്ലിങ്കൽ വേഷമിടുന്നു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജയുടെ വേഷം രേവതിയാണ് അവതരിപ്പിക്കുന്നത്. 

കുഞ്ചാക്കോ ബോബൻ , ടോവിനോ തോമസ്, റഹ്മാൻ , ആസിഫ് അലി, ജോജു ജോർജ് ,ഇന്ദ്രജിത്ത് സുകുമാരൻ, ഇന്ദൻസ്, ശെന്തിൽ കൃഷ്ണ , സൗബിൻ സാഹിർ, ഷറഫുദ്ദീൻ,  പാർവ്വതി ,പൂർണ്ണിമ ഇന്ദ്രജിത്ത് ,രമ്യ നമ്പീശൻ, ദിലീഷ് പോത്തൻ, ശ്രീനാഥ് ഭാസി, മഡോണ സെബാസ്റ്റ്യൻ എന്നിവരും " വൈറസിൽ '' അഭിനയിക്കുന്നു. 

ഛായാഗ്രഹണം രാജീവ് രവിയും, സംഗീതം സുഷിൻ ശ്യാമും എഡിറ്റിംഗ് സൈജു ശ്രീധരനും, രചന മുഹ്സിൻ പെരരി , സുഹാസ് , ഷറഫു  എന്നിവരും നിർവ്വഹിക്കുന്നു.


സലിം പി. ചാക്കോ .

No comments:

Powered by Blogger.