പ്രശാന്തിന്റെ " ജോണി " ആക്ഷൻ ചിത്രം .

പ്രശാന്ത് നായകനായ ചിത്രമാണ് "ജോണി "  പാ  വെട്രിശെൽവൻ ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നു. രചനയും, നിർമ്മാണവും പ്രശാന്തിന്റെ പിതാവ് ത്യാഗരാജൻ  നിർവ്വഹിച്ചിരിക്കുന്നു. കഥ ശ്രീറാം രാഘവനാണ്. സംഗീതം രഞ്ജൻ ദുരൈ രാജും ,ഛായാഗ്രഹണം എം.വി. പനിനീർശെൽവവും, എഡിറ്റിംഗ് ശിവ ശരവണനും നിർവ്വഹിക്കുന്നു. സ്റ്റാർ        മൂവിസ് സിനിമ നിർമ്മിച്ചിരിക്കുന്നത്. 

ജോണിയായും, ശക്തിയായും പ്രശാന്ത് വേഷമിടുന്നു. ജയ് ശങ്കറായി പ്രഭുവും ,രമ്യയായി സചിത ഷെട്ടിയും ,പ്രകാശയായി ആനന്ദ് രാജും  ,റാമായി അശുതോഷ് റാണയും ,കല്യാണായി സായാജി ഷിൻഡെയും ,ശിവയായി ആത്മ പാട്രിക്കും വേഷമിടുന്നു. ജയകുമാർ, കലെറാണി ,ദേവദർശിനി , ശങ്കർ കൃഷ്ണമൂർത്തി , സുഗുണൻ ,കൃഷ്ണ മോഹൻ ,സന്ധ്യ എന്നിവരും അഭിനയിക്കുന്നു. 

അഞ്ചംഗ സംഘം ചെന്നൈ  ഠൗണിൽ നിശാ ക്ലബ്ബ് നടത്തുന്നു. കൊച്ചിയിലേക്ക്  ശിവ ഒരു ഫിനാഷ്യൽ ഡീലിന് പോകുന്നതാണ് പ്രമേയം. ഗ്യാങ്ങിലെ ഒരോരുത്തരും കൊല്ലപ്പെടുന്നു. തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം. 2007 ൽ പുറത്തിറങ്ങിയ ജോണി ഗദാർ എന്ന ചിത്രത്തിന്റെ റിമേക്കാണ് ഈ സിനിമ. ഒരു ആക്ഷൻ ചിത്രമാണിത്.

റേറ്റിംഗ് - 2.5 / 5 
സലിം പി. ചാക്കോ .

No comments:

Powered by Blogger.