ജയറാം നായകനായ " ലോനപ്പന്റെ മാമോദീസാ " .സംവിധാനം ലിയോ തദേവൂസ്.

ലോനപ്പൻ എന്ന തനി നാട്ടിൻ പുറത്തുക്കാരനായി അഭിനയിക്കുന്ന ചിത്രമാണ് ലോനപ്പന്റെ മാമോദീസ .ലിയോ തദേവൂസ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. 
നാട്ടിൽ അമലോൽഭവ എന്ന പേരിൽ ഒരു ചെറിയ വാച്ച് കട നടത്തുകയാണ് ലോനപ്പൻ . ജീവതത്തിൽ വലിയ സ്വപ്നങ്ങൾ ഒന്നുമില്ലാത്ത ഒരാൾ. മറ്റുള്ളവരുടെ ഉയർച്ചയെ സംശയ ദൃഷ്ടിയോടെ നോക്കി കാണുന്നതും അതിനെ ചോദ്യം ചെയ്യുന്നതും ലോനപ്പന്റെ ശീലങ്ങളാണ്. ലോനപ്പന് മൂന്ന് സഹോദരിമാർ ഉണ്ട്. ശാന്തികൃഷ്ണ, നിഷ സാരംഗ് / ,ഇവ എന്നിവരാണ് വേഷമിടുന്നത്. ലോനപ്പനടക്കം നാല് പേരും വിവാഹം കഴിച്ചിട്ടില്ല. 
അങ്ങനെ കാര്യങ്ങൾ മുന്നോട്ട് പോകുമ്പോൾ ഒരു ദിവസം ലോനപ്പനെ തേടി ആ കത്ത് എത്തുന്നത്. 

പണ്ട് സ്കൂളിൽ പഠിച്ചിരുന്ന സഹപാഠികൾ ഒത്തു കുടാനൊരുങ്ങുന്നു.  മനസില്ല മനസോടെയാണ് ലോനപ്പൻ എത്തിയതെങ്കിലും അവിടെ കണ്ടതും, കേട്ടതും എല്ലാം ആയാൾക്ക് അവിശ്വസനീയമായിരുന്നു. തന്നോടൊപ്പം പഠിച്ചിരുന്നവരെല്ലാം പാടെ മാറിയിരിക്കുന്നു. ഉയർന്ന പദവികൾ അലങ്കരിക്കുന്നു. ലോനപ്പനിൽ വന്ന മാറ്റങ്ങൾ മറ്റ് സുഹൃത്തുകൾ ശ്രദ്ധിച്ചു. ഒരു കാലത്ത് തങ്ങളുടെ ഹിറോ ആയിരുന്ന ലോനപ്പന് ഇത്തരത്തിൽ ഏങ്ങനെ മാറാൻ കഴിഞ്ഞു? അവിടെ നിന്ന് ലോനപ്പൻ തന്റെ ജീവിതത്തിൽ ഒരു        യുടേൺഎടുക്കുകയായിരുന്നു. ലോനപ്പന്റെ മാമോദീസാ എന്നാൽ ലോനപ്പന്റെ പുനർജന്മം എന്നു തന്നെയാണ്. 
r
പെൻ ആന്റ് പെപ്പർ ക്രിയേഷൻന്റെ ബാനറിൽ നവാഗതനായ ഷിനോയ് മാത്യു ആണ് സിനിമ നിർമ്മിക്കുന്നത്. 

ഇന്നസെന്റ്, അലൻസിയർ ലേ ലോപ്പസ് ,ദിലീഷ് പോത്തൻ, ഹരീഷ് കണാരൻ, ജോജു ജോർജ്ജ്, നിയാസ് ബക്കർ , കനിഹ ,അന്നാ രാജൻ എന്നിവർ സിനിമയിൽ അഭിനയിക്കുന്നു.

ഗ്രാമീണ പശ്ചാത്തലത്തിൽ മനോഹരമായ ചിത്രമാണ് ലോനപ്പന്റെ മാമോദീസാ എന്ന് പറയാൻ കഴിയും. ഈ ചിത്രം ജയറാമിന് വഴിത്തിരിവ് ആകും എന്ന കാര്യത്തിലും ഉറപ്പാണ്. 

സലിം പി.ചാക്കോ .

No comments:

Powered by Blogger.