ലാൽ ജോസ്- കുഞ്ചാക്കോ ബോബൻ ടീമിന്റെ " തട്ടുംപുറത്ത് അച്യൂതൻ " ഡിസംബർ 22 ന് ക്രിസ്തുമസും പുതുവൽസരവും ആഘോഷിക്കാൻ എത്തുന്നു.


എൽസമ്മ എന്ന ആൺകുട്ടിക്കും, പുള്ളിപ്പുലികളും ആട്ടിൻകുട്ടിക്കും ശേഷം കുഞ്ചാക്കോ ബോബനെ നായകനാക്കി ലാൽ ജോസ്- എം .സിന്ധുരാജ് ടീം ഒരുക്കുന്ന ചിത്രമാണ് " തട്ടും പുറത്ത് അച്യൂതൻ " .

ചേലപ്രം ഗ്രാമത്തിൽ പ്രശസ്തമായ ഒരു ശ്രീകൃഷ്ണ ക്ഷേത്രമുണ്ട്. ക്ഷേത്രവുമായി ബന്ധപ്പെട്ട  എല്ലാ കാര്യങ്ങളിലും സജീവ സാന്നിദ്ധ്യമായ ചെറുപ്പക്കാരനാണ് അച്യുതൻ .മാർക്കറ്റിലെ പച്ചക്കറി കടയിൽ അക്കൗണ്ടന്റായി ജോലിയുമുണ്ട് അച്യൂതന് . അമ്മയില്ലാത്ത അച്യൂതന്  അച്ഛനാണ് എല്ലാം .അമ്പലവാസിയായ അച്യൂതന്  ജീവിതത്തിൽ അവിചാരിതമായി നടക്കുന്ന സംഭവങ്ങളാണ് പ്രമേയം. അച്യുതൻ ഏങ്ങനെയാണ് തട്ടും പുറത്ത് എത്തിയത് എന്നാണ് സിനിമ പറയുന്നത്. എന്നാൽ തട്ടുംപുറത്ത് എത്തുന്ന  അച്യുതൻ കള്ളനല്ല, അച്യുതൻ തട്ടുംപുറത്ത് എത്താനുള്ള കാരണവും, തുടർന്നുള്ള സംഭവങ്ങളുമാണ്  സിനിമ.

കുഞ്ചാക്കോ ബോബൻ അച്യൂതനനായും ,ശ്രവണ ജയലക്ഷ്മിയായും അഭിനയിക്കുന്നു. കലാഭവൻ ഷാജോൺ , സന്തോഷ് കിഴാറ്റൂർ, താരാ കല്യാൺ, സേതുലക്ഷ്മി ,അനിൽ മുരളി ,ഇർഷാദ്, അഞ്ജലി കൃഷ്ണ ,ബിജു സോപാനം, ജയശങ്കർ ,ജോണി ആന്റണി, സുബീഷ് സുധി, വീണ നായർ, സീമാ ജി. നായർ, പ്രസാദ് മുഹമ്മ , മാസ്റ്റർ ആദിഷ് പ്രവീൺ തുടങ്ങിയവർ സിനിമയിൽ അഭിനയിക്കുന്നു. 
സംഭാഷണം എം. സിന്ധുരാജും, ഛായാഗ്രഹണം റോബി വർഗ്ഗിസ് രാജും, ഗാനരചന അനിൽ പനച്ചൂരാനും, ബീയാർ പ്രസാദും ,സംഗീതം  ദീപാങ്കുരനും, കല സംവിധാനം അജയ് മങ്ങാടും, പ്രൊഡക്ഷൻ കൺട്രോളർ അനിൽ അങ്കമാലിയും നിർവ്വഹിക്കുന്നു. 

സംവിധായകരായ അനിൽ ബാബുമാരിലെ ബാബുവിന്റെ മകളാണ് ശ്രവണ. അക്കു അക്ബറിനൊപ്പം മഴത്തുള്ളികിലുക്കം ഒരുക്കിയ എബി ജോസിന്റെ മകൻ അനിൽ എബ്രാഹാമാണ് അസോസിയേറ്റ് ഡയറ്കടർ.സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യനാണ് അസോസിയേറ്റ് ഡയറകടറൻമാരിൽ മറ്റൊരാൾ. സെവൻ ആർട്സ് മോഹനന്റെ മകൻ വിഷ്ണു എം. മോഹൻ അസിസ്റ്റൻറ് ഡയറകറായി പ്രവർത്തിക്കുന്നു. നായിക ശ്രവണയുടെ സഹോദരൻ ദർശൻ ടി. എൻ ക്യാമറാ അസിസ്റ്റന്റാണ്. ഷെബിൻ ബക്കറാണ് സിനിമ നിർമ്മിക്കുന്നത്.

സലിം പി. ചാക്കോ . 

3 comments:

  1. തട്ടും പുറത്ത് നിന്നും ജനഹൃദയങ്ങളുടെ ആകാശ മേലാപ്പിലേക്ക് അച്യുതൻ പറന്നുയരട്ടെ..

    ReplyDelete
  2. മീശമാധവനിലെ തട്ടുംപുറവാസം ഏറെ സരസസമ്പന്നമായി പകര്‍ത്തിയ ശ്രീ ലാല്‍ ജോസിന് ഒരു മുഴുനീള തട്ടിന്‍പുറക്കഥ ആവിഷ്കരിക്കാന്‍ യാതൊരു പ്രയാസവുമുണ്ടാവില്ല.പാട്ട് കേട്ടിരുന്നു...ഒരുപാടിഷ്ടായി...കുഞ്ചാക്കോയുടെ സ്വാഭാവിക അഭിനയ ശൈലിയും സംവിധായകന്‍റെ കലാപരിചയവും തട്ടിന്‍പുറത്തച്ചുതനെ ആസ്വാദ്യമാക്കും.ഉന്നതമായ ജീവിത സന്ദര്‍ഭങ്ങളും സന്ദേശങ്ങളും അവാര്‍ഡ് പടങ്ങളില്‍ മാത്രമേ സാധ്യമാകൂ എന്നു തെറ്റിദ്ധരിച്ചിരുന്ന മലയാളി മാറ്റിച്ചിന്തിപ്പിച്ച സംവിധായകനാണ് ലാല്‍ജോസ്.മീശമാധവന്‍ കണ്ട് ചിരിക്കുന്നതിനിടെ നമ്മള്‍ അറിയാതെ കരയുന്ന ചില മുഹൂര്‍ത്തങ്ങള്‍ ഒട്ടും കാപട്യമില്ലാതെ ആവിഷ്കരിക്കുന്നത് ഉദാഹരണം...ഈ ഹിനിമയിലും അത്തരം മുഹൂര്‍തെതങ്ങള്‍ അനിവാര്യമായും ഉണ്ടാവാം....എല്ലാ ആശംസകളും നേരുന്നു...

    ReplyDelete

Powered by Blogger.