" കളിക്കൂട്ടുകാർ " LKG to childhood friends ന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ നടൻ ടോവിനോ തോമസ് പുറത്തിറക്കി.

ദേവദാസിനെ പ്രധാനകഥാപാത്രമാക്കി പി.കെ. ബാബുരാജ് സംവിധാനം ചെയ്യുന്ന " കളിക്കുട്ടുകാർ " എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നടൻ ടോവിനോ തോമസ് facebook പേജിലുടെ പുറത്തിറക്കി. 

ഭാസി പടിക്കൽ രചനയും ,പ്രദീപ് നായർ ഛായാഗ്രഹണവും, അയൂബ് ഖാൻ എഡിറ്റിംഗും, ബിജിബാൽ          പശ്ചാത്തലസംഗീതവും, ഷാജി പട്ടിക്കര പ്രൊഡക്ഷൻ കൺട്രോളറും, ബാവ കലാസംവിധാനവും നിർവ്വഹിക്കുന്നു. 

ഗാനരചന തൗഫീഖ് അഹമ്മദും ,ബി.കെ. ഹരി നാരായണനും, സംഗീതം വിഷ്ണു മോഹൻ സിത്താരയും, വിനു തോമസും നിർവ്വഹിക്കും. വിനീത് ശ്രീനിവാസൻ ,ശ്വേത മോഹൻ, റിമി ടോമി, നജീംഇർഷാദ് എന്നിവർ ഗാനങ്ങൾ ആലപിക്കുന്നു. 

No comments:

Powered by Blogger.