" വള്ളിക്കുടിലിലെ വെള്ളക്കാരൻ " നവംബർ 9 ന് റിലിസ് ചെയ്യും

നവാഗതനായ ഡഗ്ലസ് ആൽഫ്രഡ് സംവിധാനം ചെയ്യുന്ന ചിത്രമാണ് " വള്ളിക്കുടിലിലെ വെള്ളക്കാരൻ '' . ഗണപതി, ബാലു വർഗ്ഗീസ്, ആൽഫി പണിക്കാരൻ, തനുജ   കാർത്തിക ,ലാൽ, രാഹുൽ മാധവ്, അജു വർഗ്ഗീസ് ,രഞ്ജി പണിക്കർ , എസ്. പി. ശ്രീകുമാർ , വിഷ്ണു ഗോവിന്ദ്,  സിനോജ്, കുണ്ടറ ജോണി, മുത്തുമണി, മാല പാർവ്വതി എന്നിവർ സിനിമയിൽ അഭിനയിക്കുന്നു. 

ഛായാഗ്രഹണം പവി കെ. പവനും ,എഡിറ്റർ ഷമീർ മുഹമ്മദും ,ഗാനരചന റഫീഖ് അഹമ്മദും, ബി.കെ. നാരായണനും, സംഗീതം ദീപക് ദേവും നിർവ്വഹിക്കുന്നു .ജോസ് ജോൺ, ജിജോ ജസ്റ്റിൻ ,ഡഗ്ലസ് ആൽഫ്രഡ് എന്നിവരാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. മലർ സിനിമാസിന്റെ ബാനറിൽ നേവീസ് സേവ്യർ, സിജു മാത്യൂസ് , സജ്ഞിത എസ്. കാന്ത്  എന്നിവരാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.

No comments:

Powered by Blogger.