ഒരു വ്യക്തി സത്യസന്ധനാണെന്ന് ഓരോ നിമിഷവും തെളിയിക്കേണ്ട സ്ഥിതി ? പുതുമയാർന്ന പ്രമേയവുമായി " ഒരു കുപ്രസിദ്ധ പയ്യൻ" .ടോവിനോ തോമസിനെ നായകനാക്കി നടൻ മധുപാൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് " ഒരു കുപ്രസിദ്ധ പയ്യൻ ". ഒരു  വ്യക്തി സത്യസന്ധനാണെന്ന് ഓരോ നിമിഷവും സമൂഹത്തിന്  മുന്നിൽ സ്വയം തെളിയിച്ചു കൊണ്ടരിക്കേണ്ട ഒരു കാലത്താണ് നാം ജീവിക്കുന്നത്. നിയമത്തിന്റെ സങ്കീർണ്ണതയ്ക്കും, മനുഷ്യത്വത്തിന്റെ സ്വഭാവികതയ്ക്കുകുമിടയിൽപ്പെട്ടു പോകുന്നവരുടെ കഥയാണ് ഈ സിനിമയുടെ പ്രമേയം. 

കനകമ്മാളിന്റെ കൊലപാതകത്തിന്റെ നിഗുഡതകളാണ് സിനിമ പറയുന്നത്. അതിന്റെ അന്വേഷണവും, അത് കണ്ടെത്തുന്ന വഴികളുമാണ് സിനിമ  .      എല്ലാ കൊലപാതകങ്ങൾക്കു പിന്നിലും ഒരു കഥയുണ്ട്. അത്തരത്തിലുള്ള കഥയാണ് " ഒരു കുപ്രസിദ്ധ പയ്യൻ" പറയുന്നത്. മനുഷ്യന്റെ പ്രതികരണ ശേഷി ഇപ്പോൾ കൂടിയിരിക്കുകയാണ്. പ്രതികരണശേഷി കൂടിയപ്പോൾ എന്തിനാണ് പ്രതികരിക്കുന്നത് എന്ന് തിരിച്ചറിയാനുള്ള വകതിരിവ് പലപ്പോഴും നഷ്ടപ്പെടുന്ന കാഴ്ചയാണ് നമുക്ക് ചുറ്റും കാണുന്നത്. എല്ലാ മനുഷ്യരും പോലീസ് അകുന്ന കാലത്താണ് നാം ജീവിക്കുന്നത് ?

ടോവിനോ തോമസിന്റെ വ്യതസ്തയുള്ള ചിത്രമാണിത്. വളരെ സാധാരണക്കാരനായ അജയൻ എന്ന മനുഷ്യന്റെ കഥയാണിത്. 
പാൽക്കാരൻ അജയനായി ടോവിനോയും,  അഡ്വ. ഹന്ന              എലിസബേത്തായി നിമിഷ സഞ്ജയനും തിളങ്ങി. 

ശരണ്യ  പൊൻവണ്ണൻ ചെമ്പമ്മാളായും , നെടുമുടി വേണു അഡ്വ. സന്തോഷ് നാരായണനായും , സിദ്ദിഖ് ഭരതനായും ,സിബി തോമസ് പ്രവീൺ കുമാറായും , ശ്വേതാ മോനോൻ ഡോ. രേണുക സുബ്രഹ്മണ്യമായും , സുജിത് ശങ്കർ സൈമൺ ആന്റണിയായും, സുധീർ കരമന ശങ്കറായും , ബാലു വർഗ്ഗീസ്           ജനീഷായും  , അലൻസിയർ ലേ ലോപ്പസ് ഭാസ്കരനായും, സെക്ഷൻസ് ജഡ്ജിയായി ജി. സുരേഷ്കുമാറും ,ഡോ .സുരേഷ് ബാബുമായി  ദിലീഷ്  പോത്തനും, അമൽരാജ്ദേവ്  അഷറഫായും വേഷമിടുന്നു.  അരുൺ , മുൻഷി ശിവൻ, മദൻ , വൽസല മോനോൻ ,ബിന്നി, ഉണ്ണിമായ എന്നിവരും സംവിധായകൻ മധുപാലും   ഈ സിനിമയിൽ അഭിനയിക്കുന്നുണ്ട്.  

സ്ക്രിപ്റ്റ് ജീവൻ ജോബ് തോമസും, ഛായാഗ്രഹണം നൗഷാദ് ഷെറീഫും, എഡിറ്റിംഗ് വി. സാജനും ,ഗാനരചന ശ്രീകുമാരൻ തമ്പിയും ,സംഗീതം ഔസേപ്പച്ചനും, കല രാജീവ് കോവിലകവും, മേക്കപ്പ് ലിബിൻ മോഹനനും ,പ്രൊഡക്ഷൻ കൺട്രോളർ ശ്രീകുമാർ എ. ഡി യും ,ചീഫ് അസോസിയേറ്റ് ഡയറക്ടറായി  കെ.ആർ ഉണ്ണിയും , അജയ് ചന്ദ്രിക ,അനൂപ് വാസുദേവ് എന്നിവർ അസോസിയേറ്റ് ഡയറ്കറൻമാരായും, കോസ്റ്റൂംസ്   സിജി തോമസും ,അനന്തു വിജയ് ട്രെയിലർ കട്ടും നിർവ്വഹിക്കുന്നു .

വി. സിനിമാസിന്റെ ബാനറിൽ ടി.എസ് .ഉദയൻ , എസ്. മനോജ് എന്നിവരാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. തലപ്പാവ്  (2008)  ഒഴിമുറി   (2012) ,ഒരു രാത്രിയുടെ കൂലി   (2017 ) എന്നീ ചിത്രങ്ങൾക്ക് ശേഷം മധുപാൽ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 

" വിരൽ തുമ്പും........"  ,  " പ്രണയപൂ ......" എന്നീ ഗാനങ്ങൾ ഹിറ്റ് ചാർട്ടിൽ ഇടം നേടി കഴിഞ്ഞു.  ദേവാനന്ദ് ,റിമി ടോമി, സുദീപ് കുമാർ, ആദർശ്, രാജലക്ഷ്മി എന്നിവരാണ് ഗാനങ്ങൾ  ആലപിച്ചിരിക്കുന്നത് .            ശ്രീകുമാരൻതമ്പിയുടെ ഗാനരചന മികച്ചതായി .

തിരക്കഥ തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. " എത് നിമിഷവും അര് വേണമെങ്കിലും പ്രതിചേർക്കപ്പെടാം എന്ന സാഹചര്യത്തിലാണ് നാം ജീവിക്കുന്നത് എന്നത് "  കഥയിൽ പ്രത്യേകം സൂചിപ്പിക്കുന്നു. മികച്ച സംവിധാനം എടുത്ത് പറയാം. എല്ലാ താരങ്ങളും മികച്ച അഭിനയമാണ് കാഴ്ചവച്ചിരിക്കുന്നത്. ഗ്രാമീണ അന്തരീക്ഷം മനോഹരമായി          ചിത്രീകരിക്കാൻ ക്യാമറമാന് കഴിഞ്ഞു. 
പുതുമയാർന്ന മറ്റൊരു സിനിമ കൂടി പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയിരിക്കുന്നു. 

റേറ്റിംഗ് : 4 / 5.
സലിം പി. ചാക്കോ .No comments:

Powered by Blogger.