" വള്ളിക്കുടിലിലെ വെള്ളക്കാരൻ " റിവ്യൂ .
നവാഗതനായ ഡഗ്ലസ് ആൽഫ്രഡ് സംവിധാനം ചെയ്യുന്ന ചിത്രമാണ് " വള്ളിക്കുടിലിലെ വെള്ളക്കാരൻ '' . യൂറോപ്പിൽ ചേക്കറാൻ കൊതിക്കുന്ന സാം, ടോം എന്നി സഹോദരങ്ങളുടെ ആഗ്രഹത്തിന്റെ കഥയാണ് ഈ സിനിമ. കുടുംബത്തോടും ,ബന്ധുക്കളോടും ഒപ്പം സ്വന്തം നാട്ടിൽ ജീവിക്കാനായി യൂറോപ്പ് പ്രവാസം മതിയാക്കി നാട്ടിൽ എത്തിയ ആളാണ് ഇവരുടെ പിതാവ്. യൂറോപ്പ് യാത്രക്കായി മക്കൾ തമ്മിൽ ഉടലെടുക്കുന്ന സംഘർഷങ്ങൾ നർമ്മത്തിൽ അവതരിപ്പിക്കുകയാണ് ഈ സിനിമയിൽ  .

ലാൽ, ഗണപതി, ബാലു വർഗ്ഗീസ്, ആൽഫി പണിക്കാരൻ, തനുജ കാർത്തിക ,രാഹുൽ മാധവ്, അജു വർഗ്ഗീസ് ,രഞ്ജി പണിക്കർ , എസ്. പി. ശ്രീകുമാർ , വിഷ്ണു ഗോവിന്ദ്,  സിനോജ്, കുണ്ടറ ജോണി, മുത്തുമണി, മാല പാർവ്വതി എന്നിവർ സിനിമയിൽ അഭിനയിക്കുന്നു. 

ഛായാഗ്രഹണം പവി കെ. പവനും ,എഡിറ്റർ ഷമീർ മുഹമ്മദും ,ഗാനരചന റഫീഖ് അഹമ്മദും, ബി.കെ. നാരായണനും, സംഗീതം ദീപക് ദേവും നിർവ്വഹിക്കുന്നു .ജോസ് ജോൺ, ജിജോ ജസ്റ്റിൻ ,ഡഗ്ലസ് ആൽഫ്രഡ് എന്നിവരാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. മലർ സിനിമാസിന്റെ ബാനറിൽ നേവീസ് സേവ്യർ, സിജു മാത്യൂസ് , സജ്ഞിത എസ്. കാന്ത്  എന്നിവരാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. 

കോമഡി രംഗങ്ങൾ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന തരത്തിൽ ചിത്രീകരിക്കാൻ കഴിഞ്ഞിട്ടില്ല. ലാലിന്റെ അഭിനയം നന്നായിട്ടുണ്ട്. ഗണപതി തന്റെ റോൾ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. 

റേറ്റിംഗ് : 2.5 / 5 .
സലിം പി . ചാക്കോ . 

No comments:

Powered by Blogger.