അമേരിക്കൻ മലയാളികളുടെ ജീവിതകഥ " അവർക്കൊപ്പം ''.

ഇന്ത്യൻ സിനിമ ചരിത്രത്തിൽ ആദ്യമായി ടെൻഡർ ലവിങ്ങ് കെയർ എന്ന        കൺസ്പറ്റ് ആദ്യമായി അവതരിപ്പിക്കുന്ന ചിത്രമാണിത്. 

വളരെ വ്യതസ്തമായ പ്രമേയം അവതരിപ്പിക്കുന്ന ഈ ചിത്രം അമേരിക്കയിൽ വെച്ചാണ് പൂർണ്ണമായും ഷൂട്ടിംഗ് നടത്തിയിരിക്കുന്നത്. ഈ ചിത്രത്തിന്റെ മറ്റു സാങ്കേതിക പ്രവർത്തകരും നടി നടൻമാരും അമേരിക്കൻ മലയാളികളാണ്. 

അമേരിക്കൻ മലയാളിയായ ഗണേശ് നായർ കഥയും, സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് " അവർക്കൊപ്പം " .പാർത്ഥസാരഥി പിള്ള , ബിന്ദു കൊച്ചുണ്ണി ,നിഷാദ് ജോയി, സണ്ണി കല്ലുപ്പാറ , ബാലു മേനോൻ ,വൽസ തോപ്പിൽ ,റിന്റ റോണി, ഷൈനി ജോർജ്ജ് ,ടിന നായർ ,ഏഴരസി ,റെനിൽ രാധാകൃഷ്ണൻ ,അമിത് പുള്ളാർകാട്ട് ,അരവിന്ദ് പി. ,ലൈസി അലക്സ് ,രാധാ മുകുന്ദൻ ,ഫ്രാൻസിസ് ക്ലമന്റ് എന്നിവർ അഭിനയിക്കുന്നു. 

ഛായാഗ്രഹണം മാർട്ടിൻ മുണ്ടാടനും ,റെജി ഫിലിപ്പ് ,എബി ജോൺ ഡേവിഡ് എന്നിവരും ,ഗാനരചന നിഷികാന്ത് ഗോപി ,അജിത്ത് നായർ എന്നിവരും സംഗീതം ഗിരി സൂര്യയും നിർവ്വഹിക്കുന്നു. തൃപ്പടിക്രിയേഷൻസിന്റെ ബാനറിൽ ഋഷി
മീഡിയായും ചേർന്നാണ് സിനിമ നിർമ്മി ച്ചിരിക്കുന്നത്. 

സ്നേഹം കൊണ്ട് എന്തും സാധിക്കും എന്ന സന്ദേശമാണ് സിനിമ നൽകുന്നത്. ക്യാമറവർക്ക് സിനിമയുടെ ഹെലൈറ്റ് ആണ്. 

റേറ്റിംഗ് : 3/5 
സലിം പി ചാക്കോ . 

No comments:

Powered by Blogger.