ഇന്ത്യയിൽ ഏറ്റവും അധികം പ്രേക്ഷകർ കാത്തിരിക്കുന്ന സിനിമ മോഹൻലാലിന്റെ " ഒടിയൻ " . മലയാള സിനിമയ്ക്ക് അഭിമാന നേട്ടം.

 
പ്രമുഖ ഓൺലൈൻ മൂവി റേറ്റിംഗ് വെബ് സൈറ്റായ ഐ. എം. ഡി. ബിയുടെ ട്രെൻഡിംഗ് പട്ടികയിൽ " ഒടിയൻ " ഒന്നാം സ്ഥാനത്ത് എത്തി. രണ്ടാം സ്ഥാനത്ത് രജനികാന്തിന്റെ " 2.0 " യും , മുന്നാം സ്ഥാനത്ത് ഷാരുഖ് ഖാന്റെ "സീറോ" യും എത്തി. റിയൽ ടൈം പോപ്പുലാരിറ്റിയുടെ അടിസ്ഥാനത്തിലാണ് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. 

വി.എ. ശ്രീകുമാർ മോനോനാണ് " ഒടിയന്റെ  " സംവിധാനം. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. സംഭാഷണം - കെ. ഹരികൃഷ്ണൻ, സംഗീതം - എം. ജയചന്ദ്രൻ ,ക്യാമറ - ഷാജി ,   എഡിറ്റിംഗ് - എ. ശ്രീകർപ്രസാദ്, പ്രൊഡക്ഷൻ ഡിസൈനർ - സാബു സിറിൾ , ആക്ഷൻ സംവിധാനം - പീറ്റർ ഹെയ്ൻ ,കലാ സംവിധാനം - പ്രശാന്ത് മാധവ്.

ഒടിയനിൽ മോഹൻലാൽ രണ്ട് വ്യതസ്ത ഗെറ്റപ്പുകളിൽ എത്തുന്ന പ്രത്യേകതയുമുണ്ട് . മുപ്പത് വയസ്ക്കാരനായ കഥാപാത്രത്തിന് വേണ്ടി പതിനഞ്ച് കിലോ ഭാരം കുറച്ചതിന് ശേഷമാണ് അഭിനയിച്ചത്. മഞ്ജു വാര്യർ, പ്രകാശ് രാജ്, സിദ്ദീഖ്, ഇന്നസെന്റ്, വിഷ്ണു ഗോപാൽ ,നരേൻ ,മുകുന്ദൻ 
തുടങ്ങിയവർ അഭിനയിക്കുന്നു.

സലിം പി. ചാക്കോ .

No comments:

Powered by Blogger.