ശങ്കർ - രജനികാന്ത് - അക്ഷയ്കുമാർ ചിത്രം " 2.0 " നവംബർ 29 ന് കേരളത്തിൽ മുളകുപ്പാടം ഫിലിംസ് വിതരണം ചെയ്യും.

രജനികാന്തിനെ  നായകനാക്കി ശങ്കർ സംവിധാനം ചെയ്യുന്ന സയൻസ് ഫിക്ഷൻ ത്രില്ലർ സിനിമ "  2.0 "  നവംബർ 29 ന് റിലിസ് ചെയ്യും.

അക്ഷയ് കുമാർ, ആമി ജാക്സൺ,    സുദാനാശു  പാണ്ഡെ ,ആദിൽ ഹുസൈൻ, കലാഭവൻ ഷാജോൺ, റിയാസ് ഖാൻ എന്നിവർ അഭിനയിക്കുന്നു .രചന - എസ്. ശങ്കർ, ബി. ജയമോഹൻ ,അബ്ബാസ് ടയർ വാലാ . സംഗീതം - എ. ആർ. റഹ്മാൻ, ക്യാമറ - നിരവ് ഷാ. എഡിറ്റിംഗ് - ആന്റണി.
 തമിഴ് ,ഹിന്ദി ഭാഷകളിലാണ് സിനിമ എത്തുന്നത്. 500 കോടി രൂപയാണ് സിനിമയുടെ ചെലവ്. ലൈക്ക പ്രൊഡക്ഷൻസ് ആണ് സിനിമ നിർമ്മിക്കുന്നത്. ലോകമൊട്ടാകെയുള്ള  5000 തീയേറ്ററുകളിൽ " 2.0 " റിലിസ് ചെയ്യും. 

 രജനികാന്ത് ഡോ. വസീഗരനായും &  ചിറ്റിയായും , അക്ഷയ്കുമാർ ഡോ. റിച്ചാർഡായും അഭിനയിക്കുന്നു .

കേരളത്തിൽ ടോമിച്ചൻ മുളകുപ്പാടത്തിന്റെ ഉടമസ്ഥതയിലുള്ള മുളകുപ്പാടം ഫിലിംസ് ചിത്രം വിതരണം ചെയ്യും. 15 കോടി രൂപയ്ക്കാണ് വിതരണാവകാശം മുളകുപ്പാടം  ഫിലിംസ് സ്വന്തമാക്കിയത്. കേരളത്തിൽ                 250-ൽപരം തീയേറ്ററുകളിൽ സിനിമ റിലിസ് ചെയ്യും എന്നാണ് വിവരം. 3D ,2Dകളിൽ ആണ് സിനിമ പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്. 


സലിം പി. ചാക്കോ .

No comments:

Powered by Blogger.