വിജയ്‌യുടെ " സർക്കാർ " ജനാധിപത്യത്തിൽ സാധാരണ പൗരനുള്ള അവകാശം എടുത്ത് പറയുന്നു.


ലോകത്തിലെ ഏറ്റവും വലിയ ഐ.ടി കമ്പനിയുടെ സി.ഇ.ഓ ആയ സുന്ദർരാമസ്വാമി ഇലക്ഷൻ ദിവസം തന്റെ വോട്ട് രേഖപ്പെടുത്തുന്നതിന് വേണ്ടി തമിഴ്നാട്ടിൽ എത്തുന്നു. കോർപ്പറേറ്റ് ക്രിമിനൽ എന്നറിയപ്പെടുന്ന സുന്ദർരാമസ്വാമി തങ്ങൾക്ക് വെല്ലുവിളിയുർത്തി വളർന്ന് വരുന്ന കമ്പനികൾ വിലയക്ക് വാങ്ങി അവ പൂട്ടുകയാണ് പതിവ്. ഈ വരവും അത്തരത്തിലുള്ളതാകുമെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ വരവ് ഇലക്ഷന് വോട്ട് ചെയ്യാനാണ് എന്ന് സുന്ദർരാമസ്വാമി പറയുമ്പോൾ മാത്രമാണ് ഐ.ടി കമ്പനി ഉടമകൾക്ക്  അശ്വാസമാകുന്നത്.

വോട്ട് ചെയ്യാൻ പോളിംഗ് ബൂത്തിൽ എത്തിയ സുന്ദർരാമസ്വാമിക്ക് തന്റെ വോട്ട് രേഖപ്പെടുത്താൻ കഴിയുന്നില്ല. കാരണം ആ വോട്ട് മറ്റാരോ കള്ളവോട്ട് ചെയ്തിരിക്കുന്നു. വോട്ട് ചെയ്യാതെ തിരികെ പോരാൻ സുന്ദർരാമസ്വാമി തയ്യാറാകുന്നില്ല. തന്റെ വോട്ട് ചെയ്യാനുള്ള അവകാശത്തിന് വേണ്ടി സുന്ദർരാമസ്വാമി മദ്രാസ് ഹൈക്കോടതിയിൽ പോകുന്നതും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് " സർക്കാർ " പറയുന്നത്.

വിജയ് സുന്ദർരാമസ്വാമിയായും, കീർത്തി സുരേഷ് നിളയായും , വരലക്ഷമി ശരത്കുമാർ കോമളവല്ലിയായും ,  പ്രേംകുമാർ സുന്ദർരാമസ്വാമിയുടെ സഹോദരനായും, യോഗി ബാബു കൗഷികായും, രാധാ രവി മലർവർണ്ണനായും, പാലാ കറുപ്പയ്യ എം.മുഖ്യമന്ത്രി മസിലാമണിയായും, തുളസി ശിവമണി മസിലാമണിയുടെ ഭാര്യയായും ,രാജേഷ് വി .എൻ ചാരിയായും, വൈശാലി തനിഹ  വോട്ടറായും, ജശ്വന്ത് കണ്ണൻ ഐ.ഐ.ടി വിദ്യാർത്ഥി ആയും, ജെ. ലിവിസ്റ്റൺ വെങ്കിടേശ്വരനായും, എം.ജെ. ശ്രീറാം രാമസ്വാമിയായും, ജാനകി സുന്ദർ സ്വാമിയുടെ വല്യമ്മയായും, രഞ്ജിനി ഹരിഹരൻ സുന്ദർ സ്വാമിയുടെ സഹോദരിയായും ,യുവിന പാർത്ഥാവി സുന്ദർ രാമസ്വാമിയുടെ അമ്മാവന്റെ മകളായും ,പ്യാരി ഘോഷ് സുന്ദർ സ്വാമിയുടെ സഹോദരി ഭർത്താവായും ,രനീഷ് മുതുകുമാറായും, രവി രത്നാ സ്വാമിയായും, അലോക്ക് നാഥ് സുന്ദരരാമ  സ്വാമിയുടെ വക്കീലായും ,അനിത സമ്പത്ത് ടി.വി. വായനക്കാരിയായും ,  ബാലസുബ്രമണി പോലീസ് കമ്മീഷണറായും വേഷമിടുന്നു. സംവിധായകൻ ഏ.ആർ. മുരുകദോസ് പാട്ട് സിനിലും അഭിനയിക്കുന്നുണ്ട് .

രചനയും സംവിധാനവും എ .ആർ മുരുകദോസാണ് . സംഗീതം എ.ആർ. റഹ്മാനും ,പശ്ചത്താല സംഗീതം കുത്തുബ് ഇ .കൃപയും , ഛായാഗ്രഹണം ഗിരീഷ് ഗംഗാധരനും  ,എഡിറ്റിംഗ് ഏ.ശ്രീകർപ്രസാദും നിർവ്വഹിക്കുന്നു. സൺ പിക്ച്ചേഴ്സിന്റെ ബാനറിൽ   കലെനിധി മാരാനാണ്  " സർക്കാർ "  നിർമ്മിച്ചിരിക്കുന്നത്.


വിജയ് തന്നെയാണ് സിനിമയുടെ ആകർഷണം. വരലക്ഷ്മി ശരത് കുമാറിന്റെ അഭിനയ മികവ് എടുത്ത് പറയാം. രാധാരവിയുടെ അഭിനയവും ശ്രദ്ധിക്കപ്പെട്ടു. വിജയ് ആരാധകരെ തൃപ്തിപ്പെടുത്തുന്ന ഒരു മാസ് എന്റർടെയ്നറാണ് " സർക്കാർ ". മാസ്സും, സ്റ്റൈലീഷ് രംഗങ്ങളും സിനിമയ്ക്ക് നേട്ടമായി.മികവ് പുലർത്തുന്ന ഫൈറ്റുകൾ പ്രേക്ഷകർക്ക് ആവേശമായി. സംവിധാനമികവ് എടുത്ത് പറയാം. പശ്ചാത്തസംഗീത മികവാണ് സിനിമയുടെ ഹൈലൈറ്റ്. 

ജനാധിപത്യത്തിൽ ഒരു സാധാരാണ പൗരനുള്ള അവകാശത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് നൽകുന്ന ചിത്രമാണ് " സർക്കാർ " . തമിഴ്നാട് രാഷ്ടിയം തന്നെ മാറ്റിമറിക്കാൻ കഴിയുമെന്നാണ് ഈ സിനിമ നൽകുന്ന സൂചന. ഈ " സർക്കാർ " ജനങ്ങൾക്കൊപ്പം ആണ് എന്ന സന്ദേശവും സിനിമ നൽകുന്നുണ്ട്. 

റേറ്റിംഗ് : 3.5 / 5.
സലിം പി. ചാക്കോ . 


No comments:

Powered by Blogger.